13
August 2020 - 10:09 pm IST

Download Our Mobile App

Kerala

mc.jpg

വഖഫ് സ്വത്ത് തട്ടിപ്പ്: എം സി ഖമറുദ്ദീനും മുസ്ലീം ലീഗ് നേതാക്കൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ഐഎൻഎൽ 

Published:02 July 2020

വഖഫ് സ്വത്ത് സർവേ തടയുന്നത് മുസ്ലീം ലീഗാണ്, സംസ്ഥാന സർക്കാർ എന്നിവർ നടപടി സ്വീകരിക്കണമെന്നാണ് ഐഎൻഎൽ

കാസർകോട്:  വഖഫ് സ്വത്ത് തട്ടിപ്പിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും മുസ്ലീം ലീഗ് നേതാക്കൾക്കുമെതിരെ  നടപടിയെടുക്കണമെന്ന് ഐഎൻഎൽ വ്യക്തമാക്കി. വഖഫ് സ്വത്ത് സർവേ തടയുന്നത് മുസ്ലീം ലീഗാണെന്നും തട്ടിയെടുക്കപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ പ്രക്ഷോഭം തുടങ്ങുമെന്നും അറിയിച്ചു.


വഖഫ് സ്വത്ത് തട്ടിപ്പിൽ വഖഫ് ബോർഡ്, സംസ്ഥാന സർക്കാർ എന്നിവർ നടപടി സ്വീകരിക്കണമെന്നാണ് ഐഎൻഎൽ ആവശ്യപ്പെട്ടു. അതേസമയം, ഇടത് മുന്നണിയുടെ ഭാഗമെന്ന നിലയിൽ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് ഐഎൻഎൽ നേതൃത്വം വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിൽ മുന്നണിയുടെ ഭാഗമായിരുന്നില്ല.

ഇപ്പോൾ മുന്നണിയിലെത്തിയതിനാൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത് സ്വാഭാവികം മാത്രമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, കോഴിക്കോട് പറഞ്ഞു. ജോസ് കെ മാണിയെ ബിജെപിക്ക് വിട്ടുകൊടുക്കരുതെന്നും ജോസ് പക്ഷത്തെ മുന്നണിയിലെടുക്കണോ എന്ന് മുന്നണി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 


വാർത്തകൾ

Sign up for Newsletter



top