09
August 2020 - 7:23 pm IST

Download Our Mobile App

Mollywood

kappela

കടലോളം കാണാനുള്ള കപ്പേള...

Published:02 July 2020

പിന്നീട് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ മനസിൽ ഉദിച്ച ആശയമാണ് ഒ ടി ടി അഥവാ ഓവർ ദി ടോപ് റിലീസ്. അങ്ങനെ ചിത്രം കുറചു കൂടി ജനപ്രീതിയാർജിച്ചതായി മാറി.

ഒരു ചെറിയ കഥ തന്തു പ്രേക്ഷകരുടെ ഇഷ്ട ചേരുവകകൾ ചേർത്ത് തയാറാക്കിയ ഒരു രുചികരമായ വിഭവമാണ് കപ്പേള. കഥ ആരംഭിക്കുന്നത് നമ്മുടെ സ്വന്തം വയനാട്ടിൽ നിന്നുമാണ്. ജെസ്സി എന്ന കേന്ദ്ര കഥാപാത്രത്തെ അന്ന ബെൻ അവതരിപ്പിച്ചപ്പോൾ വെള്ളിത്തിരയിൽ പിറന്നത് മറ്റൊരു അന്ന ബെൻ വിസ്മയം ആണ്. സിനിമയുടെ പകുതിയിൽ ചിത്രം ആദ്യ ഷോട്ടിലേക്ക് പോകുന്നു. ഇതേ രീതിയാണ് സിനിമയുടെ സെക്കന്‍റ് ഹാഫിലും ആവിഷ്കരിച്ചിരിക്കുന്നത്. മൊത്തത്തിൽ മൂന്നു ഭാഗമായി ചിത്രത്തെ വേർതിരിച്ചെടുക്കാൻ കഴിയും.

വിഷ്ണു എന്ന നന്മയുള്ള നായകൻ തിന്മയുടെ പ്രതിരൂപമാകുന്നത് ഏറെ കുറെ ഊഹിക്കാവുന്നത് തന്നെ. പക്ഷെ വില്ലൻ പരിവേഷത്തിലെത്തിയ ശ്രീനാഥ് ഭാസിയുടെ റോയ് എന്ന കഥാപാത്രം നായകന്‍റെ സ്ഥാനത്തിനൊപ്പം പ്രേക്ഷകരുടെ ഹൃദയവും കൈക്കലാക്കുന്നു. ഒരു റൊമാൻസും വഞ്ചനയും സൗഹൃദവും കുടുംബ ബന്ധങ്ങളും ഇഴ ചേർന്നൊരുക്കിയ നാടൻ കഥയിലാണ് ചിത്രം ഒഴുകുന്നത്.

പക്ഷെ കഥ മുഹൂർത്തങ്ങൾ പല സിനിമകളിലും കണ്ടു മറന്നത് പോലെ തോന്നി. എടുത്തു പറയെത്തക്ക നടനം കൈ കാര്യം ചെയ്തിരിക്കുന്നത് ശ്രീനാഥ് ഭാസി തന്നെ. കോഴിക്കോടിന്‍റെയും വായനാടിന്‍റെയും ദൃശ്യ ഭംഗി ഒപ്പുന്നതിൽ ഛായാഗ്രാഹകന്‍റെ പങ്കു വിസ്മരിക്കാനാവാത്തതാണ്. കപ്പേള എന്ന ചിത്രത്തിനു പിന്നാമ്പുറ കഥകൾ ഏറെയാണ്. തിയെറ്റർ റിലീസ് ആയ ശേഷമാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. അങ്ങനെ നല്ല രീതിയിൽ പ്രദർശനം തുടർന്നിരുന്ന ചിത്രം പ്രതിസന്ധിയുടെ വക്കിലെത്തി.

പിന്നീട് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ മനസിൽ ഉദിച്ച ആശയമാണ് ഒ ടി ടി അഥവാ ഓവർ ദി ടോപ് റിലീസ്. അങ്ങനെ ചിത്രം കുറചു കൂടി ജനപ്രീതിയാർജിച്ചതായി മാറി. ഉപ്പും മുളകിലുടെ പ്രശസ്തി നേടിയ നിഷ സാരംഗിന്‍റെ അമ്മ വേഷം ചിത്രത്തിന് കൂടുതൽ നിറപ്പകിട്ടേകി. എന്നാൽ തിയെറ്റർ റിലീസ് ആയതിനാൽ ആദ്യമായി ഒ ടി ടി റിലീസ് ആയ ചിത്രമെന്ന സ്ഥാനം നേടാൻ കപ്പേള എന്ന ചിത്രത്തിനായില്ല. ദേശീയ പുരസ്കാരം നേടിയ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കപ്പേള. കഥാസ് അൺടോൾഡിന്‍റെ ബാനറിൽ വിഷ്ണു വേണുവാണ് സിനിമ നിർമിച്ചിരിക്കുന്നത്.  


വാർത്തകൾ

Sign up for Newsletter



top