13
August 2020 - 1:59 pm IST

Download Our Mobile App

Kerala

കോവിഡ് കാല ബസ് നിരക്കിൽ മുപ്പതു ശതമാനം വർധന

Published:02 July 2020

കിലോമീറ്റർ നിരക്ക് നിലവിലുള്ള എഴുപതു പൈസയിൽ നിന്ന് തൊണ്ണൂറു പൈസ ആകാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചെന്നു മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും .

തിരുവനന്തപുരം: മിനിമം ചാർജ് എട്ടു രൂപയായി നിലനിർത്തിയെങ്കിലും അതിനുള്ള ദൂരപരിധി  അഞ്ചു കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചു കോവിഡ് കാല നിരക്ക് വർധന. അഞ്ചു കിലോമീറ്റർ യാത്രക്ക് എട്ടു രൂപക്ക് പകരം ഇനി പത്തു രൂപ നൽകണം. അഞ്ചു കിലോമീറ്റർ മുതലുള്ള ഓരോ സ്റ്റേജിലും ഇരുപത്തഞ്ചു മുതൽ മുപ്പതു ശതമാനം വരെ കൂട്ടി. കോവിഡ് കാലത്തു യാത്രയില്ലാത്തതിനാൽ വിദ്യാർത്ഥി കൺസെക്ഷനിൽ മാറ്റമില്ല.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മിനിമം നിരക്ക്  8 രൂപയായി തന്നെ തുടരും. എന്നാൽ ഫാസ്റ്റ്,ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ സർവീസുകളിൽ നിരക്കിൽ മാറ്റമുണ്ട്.കിലോമീറ്റർ നിരക്ക് നിലവിലുള്ള എഴുപതു പൈസയിൽ നിന്ന് തൊണ്ണൂറു പൈസ ആകാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചെന്നു മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും .


വാർത്തകൾ

Sign up for Newsletter



top