06
August 2020 - 4:38 pm IST

Download Our Mobile App

Updates

Caution

ഗൂ​ഗി​ള്‍ ക്രോം ​എ​ക്സ്റ്റ​ന്‍ഷ​നു​ക​ള്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ ജാ​ഗ്ര​ത വേ​ണം: സി​ഇ​ആ​ര്‍ടി-​ഇ​ന്‍

Published:02 July 2020

ഗൂ​ഗി​ള്‍ ക്രോ​മി​ന്‍റെ എ​ക്സ്റ്റ​ന്‍ഷ​നു​ക​ള്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ സു​ര​ക്ഷാ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. "സെ​ന്‍സി​റ്റീ​വ്' ഉ​പ​യോ​ക്തൃ ഡാ​റ്റ ശേ​ഖ​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് നൂ​റി​ല​ധി​കം അ​നാ​വ​ശ്യ ലി​ങ്കു​ക​ള്‍ ഗൂ​ഗി​ള്‍ നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള്ള നി​ര്‍ദേ​ശം.

മും​ബൈ: ഗൂ​ഗി​ള്‍ ക്രോ​മി​ന്‍റെ എ​ക്സ്റ്റ​ന്‍ഷ​നു​ക​ള്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ സു​ര​ക്ഷാ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. "സെ​ന്‍സി​റ്റീ​വ്' ഉ​പ​യോ​ക്തൃ ഡാ​റ്റ ശേ​ഖ​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് നൂ​റി​ല​ധി​കം അ​നാ​വ​ശ്യ ലി​ങ്കു​ക​ള്‍ ഗൂ​ഗി​ള്‍ നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള്ള നി​ര്‍ദേ​ശം.

ഗൂ​ഗി​ള്‍ ക്രോ​മി​ന്‍റെ വെ​ബ് സ്റ്റോ​റി​ലു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​യെ മ​റി​ക​ട​ക്കാ​ന്‍ ശേ​ഷി​യു​ള്ള കോ​ഡു​ക​ള്‍ ഇ​ത്ത​രം ലി​ങ്കു​ക​ളി​ലു​ണ്ടെ​ന്ന് സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നും ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍സ്‌​പേ​സ് സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ദേ​ശീ​യ സാ​ങ്കേ​തി​ക വി​ഭാ​ഗ​മാ​യ ഇ​ന്ത്യ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ എ​മ​ര്‍ജ​ന്‍സി റെ​സ്പോ​ണ്‍സ് ടീം (​സി​ഇ​ആ​ര്‍ടി-​ഇ​ന്‍) ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഐ​ഒ​സി ചാ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന വി​ലാ​സ​മു​ള്ള ഗൂ​ഗി​ള്‍ ക്രോം ​എ​ക്‌​സ്റ്റ​ന്‍ഷ​നു​ക​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ അ​ണ്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യ​ണ​മെ​ന്ന് സി​ഇ​ആ​ര്‍ടി-​ഇ​ന്‍ നി​ര്‍ദേ​ശി​ച്ചു. ക്രോ​മി​ന്‍റെ എ​ക്സ്റ്റ​ന്‍ഷ​ന്‍ പേ​ജ് സ​ന്ദ​ര്‍ശി​ച്ച് ഡെ​വ​ല​പ​ര്‍ മോ​ഡ് പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കി​യാ​ല്‍ ഇ​ത്ത​രം എ​ക്‌​സ്റ്റ​ന്‍ഷ​നു​ക​ള്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്തി നീ​ക്കാം. ആ​വ​ശ്യ​മു​ള്ള എ​ക്‌​സ്റ്റ​ഷ​നു​ക​ള്‍ മാ​ത്ര​മേ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യാ​വൂ​വെ​ന്നും ഉ​പ​യോ​ഗി​ച്ച​വ​രു​ടെ വി​ല​യി​രു​ത്ത​ല്‍ നി​രൂ​പ​ണം നോ​ക്കി​യ​ശേ​ഷ​മേ ഇ​തു ചെ​യ്യാ​വൂ എ​ന്നും ഏ​ജ​ന്‍സി നി​ര്‍ദേ​ശി​ച്ചു. ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​ത്ത​വ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്.

സ്‌​ക്രീ​ന്‍ഷോ​ട്ടു​ക​ളെ​ടു​ക്കാ​നും ക്ലി​പ് ബോ​ര്‍ഡ് വാ​യി​ക്കാ​നും കീ​ബോ​ഡി​ല്‍ ടൈ​പ്പ് ചെ​യ്യു​ന്ന കീ​ക​ള്‍ നി​രീ​ക്ഷി​ച്ച് പാ​സ്‌​വേ​ഡു​ക​ള്‍ ക​ണ്ടെ​ത്താ​നും മ​റ്റ് ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും ഇ​ത്ത​രം ലി​ങ്കു​ക​ള്‍ക്കാ​വും. തി​ര​ച്ചി​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​നും വ്യ​ത്യ​സ്ത രൂ​പ​ത്തി​ലു​ള്ള ഫ​യ​ലു​ക​ള്‍ പ​രി​വ​ര്‍ത്ത​നം ചെ​യ്യു​മ്പോ​ഴു​ള്ള സു​ര​ക്ഷാ സ്‌​കാ​ന​റു​ക​ളാ​യും പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​യാ​ണ് ഇ​ത്ത​രം എ​ക്സ്റ്റ​ന്‍ഷ​നു​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top