07
August 2020 - 12:20 am IST

Download Our Mobile App

Crime

Police Officers Short Dead, Criminals

എട്ടു പൊലീസുകാരെ ക്രിമിനലുകൾ വെടിവച്ചു കൊന്നു 

Published:03 July 2020

60 ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ദുബെ എന്നയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെയാണ് ക്രിമിനൽ സംഘം ഇവരെ ആക്രമിച്ചത്

ലക്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ ക്രിമിനലുകളുടെ വെടിയേറ്റ് ഡെപ്യൂട്ടി സുപ്രണ്ട് അടക്കം എട്ടു പൊലീസുകാർ കൊല്ലപ്പെട്ടു. 60 ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ദുബെ എന്നയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെയാണ് ക്രിമിനൽ സംഘം ഇവരെ ആക്രമിച്ചത്. ഇന്നലെ രാത്രി ചോബെയ്പുർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ദിക്രു ഗ്രാമത്തിലായിരുന്നു സംഭവം.

കൊടും ക്രിമിനലിന്‍റെ താവളത്തിന് തൊട്ടടുത്ത് പൊലീസ് സംഘം എത്തിയപ്പോഴാണ് ഒരു കെട്ടിടത്തിനു മുകളിൽ നിന്ന് അവർക്കു നേരേ ബുള്ളറ്റുകൾ പ്രവഹിച്ചതെന്നു പൊലീസ്. ഡെപ്യൂട്ടി എസ്പി ദേവേന്ദ്ര മിശ്രയും മൂന്ന് എസ്ഐമാരും നാലു കോൺസ്റ്റബിൾമാരുമാണ് വധിക്കപ്പെട്ടത്. തന്‍റെ ഒളിത്താവളം തേടി പൊലീസ് എത്തുന്നുണ്ടെന്ന് ക്രിമിനലിന് മുൻകൂട്ടി സൂചന ലഭിച്ചുകാണുമെന്ന് ഉത്തർപ്രദേശ് ഡിജിപി എച്ച്.സി. അവാസ്തി പറഞ്ഞു.

ഒളിത്താവളത്തിലേക്കു പൊലീസ് കടക്കുന്നതു തടയാൻ ക്രിമിനൽ സംഘം റോഡ് ബ്ലോക്ക് ചെയ്തിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് വെടിയുണ്ടകൾ പൊലീസിനു നേരേ വർഷിക്കപ്പെട്ടതെന്നും അവാസ്തി. വിവരം ലഭിച്ചയുടൻ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാൺപുരിലെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം അന്വേഷണം ആരംഭിച്ചു. ലക്നൗവിൽ നിന്നുള്ള മറ്റൊരു ഫൊറൻസിക് സംഘവും കാൺപുരിലേക്കു തിരിച്ചിട്ടുണ്ട്. യുപി പൊലീസിന്‍റെ പ്രത്യേക ദൗത്യസേനയും രംഗത്തുണ്ട്. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ് മേധാവിക്കു നിർദേശം നൽകി. 


വാർത്തകൾ

Sign up for Newsletter



top