ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:03 July 2020
വാഷിങ്ടൺ: ഷി ജിൻപിങ്ങിനു കീഴിൽ ഇന്ത്യയ്ക്കെതിരേ ആക്രമണ സ്വഭാവത്തോടെയുള്ള വിദേശനയമാണു ചൈനയുടേതെന്ന് യുഎസ് കോൺഗ്രസ് നിയമിച്ച കമ്മിഷന്റെ റിപ്പോർട്ട്. യഥാർഥ നിയന്ത്രണ രേഖയിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതു തടയുന്നതാണു ചൈനയുടെ നീക്കങ്ങൾ. തർക്കപരിഹാരത്തിനു വിരുദ്ധമായ നീക്കങ്ങളാണു ചൈനയുടേതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ് ചുമതലയേറ്റതു മുതൽ തുടർച്ചയായി ആക്രമണ സ്വഭാവത്തോടെയാണു ചൈന, ഇന്ത്യയോടു പെരുമാറുന്നത്. 2013നുശേഷം യഥാർഥ നിയന്ത്രണ രേഖയിൽ അഞ്ചു സംഘർഷങ്ങളുണ്ടായി- അമെരിക്കൻ കോൺഗ്രസ് നിയോഗിച്ച യുഎസ്- ചൈന സാമ്പത്തിക, സുരക്ഷാ പുനരവലോകന കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്താനും സ്ഥിരത ഉറപ്പാക്കാനും ബീജിങ്ങും ന്യൂഡൽഹിയും നിരവധി കരാറുകളിൽ ഒപ്പുവച്ചു. എന്നാൽ, എൽഎസിയിൽ ശാശ്വത സമാധാനം യാഥാർഥ്യമാകുന്നതിനുള്ള ശ്രമങ്ങളെ തടയുകയാണ് ചൈന. ഇന്ത്യയും യുഎസും തമ്മിലുളള അടുപ്പം വർധിച്ചു വരുന്നതിനെ ഭീതിയോടെയാണു ചൈന കാണുന്നത്. ഇതിനു തടയിടാൻ ഇന്ത്യയെ ഭീഷണിപ്പെടുത്താനാണ് അതിർത്തി സംഘർഷങ്ങളിലൂടെ ചൈനയുടെ ശ്രമമെന്നും സുരക്ഷാ, വിദേശകാര്യ സംഘത്തിലെ നയരൂപീകരണ വിദഗ്ധൻ വിൽ ഗ്രീൻ അധ്യക്ഷനായ കമ്മിഷൻ ചൂണ്ടിക്കാട്ടി. 2012ൽ ഷി ജിൻപിങ് പ്രസിഡന്റായശേഷം പലതവണ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിശ്വാസം വളർത്താനുള്ള നിരവധി കരാറുകൾ ഒപ്പുവച്ചു. എന്നാൽ, ഇവയെല്ലാം തകിടംമറിക്കുന്നതാണ് ചൈനയുടെ നടപടികൾ.
2013നു മുൻപ് 1987ലാണ് ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷമുണ്ടായത്. 1950കളിലെയും 1960കളിലെയും സംഘർഷത്തിനുശേഷമായിരുന്നു ഇത്. 2020ലെ സംഘർഷം ചൈനയുടെ ആസൂത്രിത നയത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. ഇന്ത്യ പസഫിക് മേഖലയിലും തായ്വാനിലും തെക്കൻ ചൈനാക്കടലിലുമൊക്കെ നടത്തുന്ന പിടിച്ചടക്കൽ നീക്കത്തിന്റെ ഭാഗമാണ് ലഡാഖിലേതും.
തെക്കൻ, കിഴക്കൻ ചൈനാക്കടലുകളിലെ നിരവധി ദ്വീപുകൾക്കുമേൽ അവകാശവാദം ഉന്നയിക്കുന്ന ചൈന ഏകപക്ഷീയമായി ഇവയെ സൈനികവത്കരിച്ചു പിടിച്ചെടുത്തു. ധാതുക്കളും ഇന്ധനവുമടക്കം പ്രകൃതി വിഭവങ്ഹളാൽ സമ്പന്നമാണ് ഈ ദ്വീപുകളെന്നും റിപ്പോർട്ടിൽ പറയുന്നു. വിയറ്റ്നാമും മലേഷ്യയും ബ്രൂണെയും തായ്വാനുമുൾപ്പെടെ അവകാശവാദമുന്നയിക്കുന്ന തെക്കൻ ചൈനാ കടൽ പൂർണമായും തങ്ങളുടേതാണെന്ന ചൈനീസ് വാദത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.