07
August 2020 - 12:09 am IST

Download Our Mobile App

Special

garijia-temple

പ്രശസ്തമായ ഗാർജിയ ദേവി ക്ഷേത്രത്തിന്റെ പടികൾ ആന കയറുന്നു, വീഡിയോ വൈറൽ

Published:03 July 2020

പ്രസാദമുൾപ്പെടെ ഭക്ഷണാവശിഷ്ടങ്ങൾ തേടിയാണ് ആനകളെത്തുന്നതെന്ന് റെയ്ഞ്ച് ഓഫിസർ ആനന്ദ് റാവത്ത്. ഭക്തരുടെ തിരക്കുള്ളപ്പോൾ ആനകൾ ഉൾക്കാട്ടിലേക്കു പോകുകയാണു പതിവ്. ലോക്ഡൗണായതിനാൽ ക്ഷേത്രം അടച്ചതുകൊണ്ടാകും തിരികെയെത്തിയതെന്നും അധികൃതർ

ഡെറാഡൂൺ: കൊവിഡ് 19 വ്യാപനത്തെത്തുടർന്നു ഭക്തരെത്താത്ത ക്ഷേത്രത്തിൽ കാട്ടാനകളുടെ വിളയാട്ടം.  ക്ഷേത്രശ്രീകോവിലിലേക്കുള്ള പടവുകൾ കയറാനും കാട്ടാനയുടെ ശ്രമം. ഉത്തരഖണ്ഡിൽ കോർബറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിനു സമീപത്തെ ഗർജിയാ ദേവീ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മൂന്നു കാട്ടാനകളുടെ ദൃശ്യങ്ങളാണു കഴിഞ്ഞ 28ന് സിസിടിവി ക്യാമറയിൽ പതിഞ്ഞത്.

പ്രസാദമുൾപ്പെടെ ഭക്ഷണാവശിഷ്ടങ്ങൾ തേടിയാണ് ആനകളെത്തുന്നതെന്ന് റെയ്ഞ്ച് ഓഫിസർ ആനന്ദ് റാവത്ത്. ഭക്തരുടെ തിരക്കുള്ളപ്പോൾ ആനകൾ ഉൾക്കാട്ടിലേക്കു പോകുകയാണു പതിവ്. ലോക്ഡൗണായതിനാൽ ക്ഷേത്രം അടച്ചതുകൊണ്ടാകും തിരികെയെത്തിയതെന്നും അധികൃതർ.

 

കോസി നദിയിലെ വലിയൊരു പാറയിലാണ് ഗർജിയാ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെള്ളത്തിനും ഭക്ഷണത്തിനുമായി ആനകൾ പതിവായി വരുന്ന ഇടമാണിതെന്നു മുൻ റെയ്ഞ്ച് ഓഫിസർ ബി.പി. പന്ത്. ഭക്തരുടെ തിരക്കുള്ളപ്പോൾ ആനകൾ ക്ഷേത്രത്തിനടുത്തേക്കു വരാറില്ല. ഇപ്പോൾ അവിടം വിജനമായതിനാലാകും ഭക്ഷണം തേടി ശ്രീകോവിലിലേക്കുള്ള പടവുകളിൽ കയറാൻ ശ്രമിച്ചതെന്നും പന്ത്.കോർബറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിൽ കോസി നദിക്കു നടുവിലെ പാറയിലുള്ള ഗർജിയാ ദേവി ക്ഷേത്രം ഉത്തരഖണ്ഡിലും ഉത്തർപ്രദേശിലും ഏറെ പ്രസിദ്ധമാണ്. കാർത്തിക പൂർണിമയ്ക്ക് വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. ഉത്തരഖണ്ഡ് വനങ്ങളിൽ ആനകളുടെ എണ്ണം 29 ശതമാനം വർധിച്ചതായി അടുത്തിടെ സർവെയിൽ കണ്ടെത്തിയിരുന്നു. 2012ൽ 1559 ആനകളുണ്ടായിരുന്നത് 2026 ആയാണ് വർധിച്ചത്.


വാർത്തകൾ

Sign up for Newsletter



top