07
August 2020 - 12:25 am IST

Download Our Mobile App

Mollywood

sufi.jpg

'സൂഫിയും സുജാതയും' വ്യാജപതിപ്പ് ഇന്റർനെറ്റിൽ

Published:03 July 2020

ആമസോൺ പ്രൈമിന്റെ ആൻറി പൈറസി സെൽ പരിശോധന തുടങ്ങി, പൊലീസിൽ പരാതി നൽകാനൊരുങ്ങി നിർമാതാവ് വിജയ് ബാബു

കൊച്ചി:ആദ്യമായി മലയാള സിനിമാ ചരിത്രത്തിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രമാണ് 'സൂഫിയും സുജാതയും'. ഇന്നലെ രാത്രി ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതിന്റെ പുറകെയാണ്  ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചു. ഇതിനെ തുടർന്ന്  പൊലീസിൽ പരാതി നൽകാനൊരുങ്ങി നിർമാതാവ് വിജയ് ബാബു.

സംഭവം ഏറെ വേദനാജനകമാണെന്നും ആമസോൺ പ്രൈമിന്റെ ആൻറി പൈറസി സെൽ പരിശോധന തുടങ്ങിയതായും വിജയ് ബാബു പറഞ്ഞു. സിനിമ സ്ട്രീം ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ഇന്റർനെറ്റിൽ വ്യാജൻ എത്തിയത്. ടെലഗ്രാമിലും ടൊറന്റ്  സൈറ്റിലുമാണ് സൂഫിയും സുജാതയും സിനിമയുടെ വ്യാജപതിപ്പ് എത്തിയത്.
 


വാർത്തകൾ

Sign up for Newsletter



top