06
August 2020 - 6:00 pm IST

Download Our Mobile App

National

manglore.jpg

മംഗളൂരു സെൻട്രൽ റെയ്ൽവെ സ്റ്റേഷനിൽ കൊവിഡ് ബാധിച്ച ജീവനക്കാരെല്ലാം മലയാളികൾ

Published:03 July 2020

എല്ലാവരും ഒരേ റെയിൽവെ ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കൊവിഡിന്റെ ലക്ഷണങ്ങൾ ഇവരാരും പ്രകടിപ്പിച്ചിരുന്നില്ലെന്നത് ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്. 

മംഗളൂരു: മംഗളൂരു സെൻട്രൽ റെയ്ൽവെ സ്റ്റേഷനിൽ കൊവിഡ് ബാധിച്ച ജീവനക്കാരെല്ലാം മലയാളികൾ. ഏഴ് ജീവനക്കാർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്. രോഗബാധയെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചു ജീവനക്കാരെ കൂടി മംഗളൂരു ദേർലക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പരിശോധന നടത്തിയ നാല് മെക്കാനിക്കൽ ജീവനക്കാരുടെയും ഒരു ഇലക്ട്രിക്കൽ ജീവനക്കാരന്റെയും പരിശോധനാഫലം വ്യാഴാഴ്ച പുറത്തുവന്നപ്പോൾ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം കൊവിഡ് ബാധിച്ച ജീവനക്കാരനുമായി ഇവർ സമ്പർക്കത്തിലേർപ്പെട്ടിരുന്നു.

എല്ലാവരും ഒരേ റെയിൽവെ ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കൊവിഡിന്റെ ലക്ഷണങ്ങൾ ഇവരാരും പ്രകടിപ്പിച്ചിരുന്നില്ലെന്നത് ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവർക്കൊപ്പം ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഒരു ജീവനക്കാരൻ അവധിക്ക് നാട്ടിൽ പോയിരിക്കുകയാണ്. ഇദ്ദേഹം അവിടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൊവിഡ് ബാധിച്ച ഏഴുപേരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്. കൊവിഡ് ബാധിക്കുന്ന ജീവനക്കാരുടെ എണ്ണം പെരുകിയതോടെ മംഗളൂരു റെയ്ൽവെ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. മംഗളൂരു സിറ്റി നോർത്ത് എം.എൽ.എയും ഡോക്റ്ററുമായ വൈ. ഭരത്‌ഷെട്ടി, ജില്ലാ മെഡിക്കൽ ഓഫീസർ രാമചന്ദ്ര ബായാർ, താലൂക്ക് മെഡിക്കൽ ഓഫീസർ സുജയ് ഭണ്ഡാരി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.


വാർത്തകൾ

Sign up for Newsletter



top