07
August 2020 - 12:35 am IST

Download Our Mobile App

Crime

one-more-covid-patient-in-kochi

രോഗിയ്ക്ക് കൊവിഡ്: എറണാകുളം ജനറൽ ആശുപത്രിയിലെ 72 പേർ ക്വാറന്‍റൈനിൽ ; ചെല്ലാനം തുറമുഖം അടച്ചു 

Published:03 July 2020

ചെല്ലാനത്ത് കൊവിഡ് ബാധിച്ച സ്ത്രീ ചികിത്സയിലായിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്റ്റർമാരും നഴ്സുമാരുമുൾപ്പെടെ 72 പേരെ ക്വാറന്‍റൈനിൽ.

കൊച്ചി: ചെല്ലാനത്ത് കൊവിഡ് ബാധിച്ച സ്ത്രീ ചികിത്സയിലായിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്റ്റർമാരും നഴ്സുമാരുമുൾപ്പെടെ 72 പേരെ ക്വാറന്‍റൈനിൽ. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ പുതിയ ഡോക്റ്റർമാരെയും നഴ്സുമാരെയും നിയമിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യുന്ന ചെല്ലാനം സ്വദേശിയായ സ്ത്രീയ്ക്കാണ് ഇന്നു രാവിലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ 29 മുതൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ത്രീയുടെ ഭർത്താവും മകനും മത്സ്യത്തൊഴിലാളികളാണ്. ഇരുവരും ജോലിയെടുക്കുന്ന ചെല്ലാനം മത്സ്യബന്ധന തുറമുഖം അടച്ചിട്ടു. സ്ത്രീ നേരത്തേ ചികിത്സയിലായിരുന്ന ചെല്ലാനം കോർട്ടിന ആശുപത്രിയും പൂട്ടി. 

ചെല്ലാനം തുറമുഖത്ത് പണിയെടുക്കുന്ന ആലപ്പുഴ സ്വദേശിയായ മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ഗർഭിണിയായ യുവതിയ്ക്കു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു പേർക്കം സമ്പർക്കം മൂലമാണ് കൊവിഡ് ബാധിച്ചതെങ്കിലും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊവിഡ് ബാധിത സ്ത്രീയും ഭർത്താവും താമസിക്കുന്ന ചെല്ലാനം പതിനഞ്ചാം വാർഡ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. സ്ത്രീയുമായി സമ്പർക്കം പുലർത്തിയിരുന്ന 17, 18 വാർഡുകളിൽ സ്രവ പരിശോധന നടത്തും.


വാർത്തകൾ

Sign up for Newsletter



top