07
August 2020 - 12:47 am IST

Download Our Mobile App

Travel

Vellagavi, Travel, Travel Story, Vellagavi Trip

ചെരുപ്പിടാത്ത ഗ്രാമത്തിലേക്ക്...

Published:03 July 2020

# ബിനിത ദേവസി

മണ്ണ് ഒലിച്ചുപോകാതെ പ്രകൃതി തന്നെ മരങ്ങളുടെ വേരുകൾ കൊണ്ടുണ്ടാക്കിയ വഴി ചെന്നെത്തുന്നത് ഡോൾഫിന്നോസ് വ്യൂ പോയിന്‍റിലേക്ക്. മഞ്ഞ് പുതച്ചുറങ്ങുന്ന മരങ്ങൾ, ഒന്നിനുമീതെ ഒന്നായി അടക്കിവച്ചിരിക്കുന്ന പോലെ പാറക്കൂട്ടങ്ങൾ. മണിക്കൂറുകൾ നിമിഷങ്ങളാക്കി മാറ്റുന്ന ഡോൾഫിന്നോസ് വ്യൂ പോയിന്‍റ്.

മഞ്ഞിന്‍റെ നാടായ കൊടൈക്കനാൽ, അവിടെ നിന്നും ആറ് കിലോമീറ്റർ അകലെ വട്ടക്കനാൽ, ടാക്സിയിലോ അര മണിക്കൂർ ഇടവിട്ട് ഓടുന്ന വാനിലോ അങ്ങോട്ടേക്കെത്താം. പിന്നീടങ്ങോട്ട് കുത്തനെയുള്ള ഇറക്കം മാത്രം. മണ്ണ് ഒലിച്ചുപോകാതെ പ്രകൃതി തന്നെ മരങ്ങളുടെ വേരുകൾ കൊണ്ടുണ്ടാക്കിയ വഴി ചെന്നെത്തുന്നത് ഡോൾഫിന്നോസ് വ്യൂ പോയിന്‍റിലേക്ക്. മഞ്ഞ് പുതച്ചുറങ്ങുന്ന മരങ്ങൾ, ഒന്നിനുമീതെ ഒന്നായി അടക്കിവച്ചിരിക്കുന്ന പോലെ പാറക്കൂട്ടങ്ങൾ. മണിക്കൂറുകൾ നിമിഷങ്ങളാക്കി മാറ്റുന്ന ഡോൾഫിന്നോസ് വ്യൂ പോയിന്‍റ്.

പിന്നീടങ്ങോട്ട് കുറച്ചുദൂരം മണ്ണിനിടയിലുള്ള പാറകൾ മെനഞ്ഞുണ്ടാക്കിയ നടകളാണ്. തുടർന്നങ്ങോട്ട് ആളുകൾ നടന്ന് നടന്ന് എങ്ങനെയൊക്കെയോ ഉണ്ടായിപ്പോയ നടപ്പാത. ഇടയ്ക്കിടെ മഞ്ഞിനെ വകഞ്ഞു മാറ്റുന്ന മരങ്ങളും. കുറച്ചുദൂരം കഴിഞ്ഞാൽ കാട്ടുവഴിയിലേക്ക് പ്രവേശിക്കും. ചുറ്റും മരങ്ങളാണ്, ഇടയ്ക്ക് ഏലവും വാഴയും കൃഷി ചെയ്തിട്ടുണ്ട്. ഗ്രാമത്തിന്‍റെ അടുത്ത് എത്താറായതിന്‍റെ സൂചനകളെന്നോണം പാറക്കല്ലുകൾ കൊണ്ടുണ്ടാക്കിയ വഴി.

ഗ്രാമത്തിലേക്ക് പ്രവേശിച്ചാൽ ചെറിയ അമ്പലങ്ങൾ കാണാം. ഒന്നും രണ്ടും അല്ല, 25 അമ്പലങ്ങളാണ് വെള്ളഗവി എന്ന ഗ്രാമത്ത‌ിലുള്ളത്. ഇതിനപ്പുറത്തേക്ക് ഇവിടുത്തുകാർ ആരുംതന്നെ പാദരക്ഷകൾ ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ ഗ്രാമത്തെ ഒരു പുണ്യസ്ഥലമായി വിശ്വസിക്കുന്നു പുണ്യസ്ഥലങ്ങളിൽ പാദുകങ്ങൾക്കു സ്ഥാനമില്ലല്ലോ. 150 ഓളം പേരാണ് ഗ്രാമത്തിൽ താമസിക്കുന്നത്. പുറത്തു നിന്നു വരുന്നവരോട് ചെരുപ്പിടരുത് എന്ന് കർശനമായി പറയാറില്ല, കാരണം ഗ്രാമത്തിൽ അത്ര വൃത്തിയില്ല എന്നും ആളുകൾ പറയുന്നു.

പൂത്തുലഞ്ഞ് നിൽക്കുന്ന കാപ്പിത്തോട്ടങ്ങൾക്കിടയിൽ ഒരു സ്കൂൾ. കടുംപച്ച നിറത്തിലുള്ള യൂണിഫോമിട്ട കുറെ കുട്ടികൾ. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ളതാണ് സ്കൂൾ. അതിനുശേഷം പുറത്തുപോയാണ് പഠിക്കുന്നത്. ഗ്രാമത്തിനുള്ളിലേക്ക് കയറിയാൽ ഒരു ചുമരുകൊണ്ടു മാത്രം വേർതിരിക്കപ്പെട്ട പല നിറങ്ങൾ പൂശിയ നിരനിരയായ വീടുകൾ, മിക്യ നിരയുടെയും അവസാനം കോവിലുകളുണ്ട്. ഒട്ടുമിക്യ വീടുകൾക്കു മുന്നിലും കോലം വരച്ചിട്ടുണ്ട്. വാതിലിൽ ചന്ദനക്കുറി, ഗ്രാമത്തിലെ പ്രധാന കാഴ്ചകളാണിത്. കൃഷിയാണ് ഗ്രാമവാസികളുടെ പ്രധാന തൊഴിൽ, ഓറഞ്ച്, അവകാഡോ, ഏലം, കാപ്പി അങ്ങനെ പോകുന്ന കൃഷിയിനങ്ങൾ.

ഗ്രാമത്തിന്‍റെ മറ്റൊരു ഭാഗത്താണ് കൃഷി സ്ഥലങ്ങൾ. അവിടെ നിന്നാൽ താഴെ പെരിയകുളം, കമ്പം, തേനി പ്രദേശങ്ങളുടെ മനോഹര കാഴ്ച കാണാം. വണ്ടി ഒന്നും ചെല്ലാത്ത സ്ഥലമാണെങ്കിലും സ്വന്തമായി പോസ്റ്റ് ഓഫിസുള്ള ഗ്രാമമാണ് വെള്ളഗവി. ഗ്രാമത്തിൽ ട്രക്കിങിനു വരുന്നവർക്ക് താസിക്കാൻ "ഓൾഡ് കോടൈ' എന്ന പേരിൽ ഒരു ചെറിയ താമസസൗകര്യവുമുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുണ്ടാക്കിയ ചെറിയ ടെന്‍റ്, നേരത്തെ വിളിച്ചു പറഞ്ഞാൽ ഭക്ഷണവും ലഭിക്കും. ഒറ്റ ദിവസത്തെ യാത്രയാണെങ്കിൽ രാവിലെ തന്നെ ഗ്രാമത്തിലേക്ക് പേകണം, വൈകിട്ട് ഒരു മൂന്നു മണിയോടെ ഗ്രാമത്തിൽ നിന്നു തിരിച്ചുപോരുകയും വേണം.


വാർത്തകൾ

Sign up for Newsletter



top