ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:03 July 2020
തൊടുപുഴ: രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലമാണിതെന്നു പി.ജെ. ജോസഫ്. ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയതിനെക്കുറിച്ച് തൊടുപുഴയിൽ ജോസഫ് പ്രതികരിക്കുകയായിരുന്നു. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണിത്. വിപ്പ് സംബന്ധിച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ജൂലൈ ഏഴിനു പുറത്ത് വരും. ഇതിനുശേഷം കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരും.
തിരുവല്ല നഗരസഭയിലെ ഒമ്പതിൽ ഏഴ് കൗൺസിലർമാർ ഞങ്ങളുടെ പക്ഷത്തേക്കു മാറി. കൂടുതൽ പേർ ഞങ്ങൾക്കൊപ്പം ചേരുന്നതാണ്. ജോസ് ഇടതുപക്ഷത്തേക്കു പോകുന്നതു സംബന്ധിച്ച് അവർക്കു തീരുമാനമെടുക്കാമെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു.