06
August 2020 - 6:02 pm IST

Download Our Mobile App

Kerala

പാലാ ഡിപ്പോ: കെട്ടിടം നോക്കുകുത്തി

Published:03 July 2020

നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ചു നിരവധി സമരപരിപാടികൾ നടന്നിരുന്നു.യാത്രക്കാർക്ക് വിശ്രമിക്കാനാണ് പുതിയ കോംപ്ലക്സ് ലക്ഷ്യമിടുന്നത്.രണ്ടുനിലകളിൽ ആയിട്ടാണ് കെട്ടിടം നിർമിക്കുക.ആദ്യത്തെ നിലയിൽ അമ്പതോളം കടമുറികൾ ഉണ്ടാകും

കോട്ടയം :   പാലാ കെ.എസ്.ആർ.ടി.സി കെട്ടിടം നോക്കുകുത്തിയായി തുടരുന്നു.കെ.എം മാണിയുടെ എം.എൽ .എ ഫണ്ടിൽ നിന്നും എം.പി ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ചു കോടി രൂപ മുടക്കിയുള്ള ബസ് ടെർമിനലിന്റെ നിർമാണം മുക്കാൽ ഭാഗത്തോളം പൂർത്തിയായിട്ടു നാലു വർഷമായി.വൈദ്യുതി ലഭിക്കുന്നത് ഉൾപ്പെടെ മുടങ്ങി കിടക്കുകയാണ്.സമീപകാലത്തു നിർമാണം പൂർത്തിയാകാൻ മാണി സി കാപ്പൻ എം .എൽ .എ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു.

നിർമാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ചു നിരവധി സമരപരിപാടികൾ നടന്നിരുന്നു.യാത്രക്കാർക്ക് വിശ്രമിക്കാനാണ് പുതിയ കോംപ്ലക്സ് ലക്ഷ്യമിടുന്നത്.രണ്ടുനിലകളിൽ ആയിട്ടാണ് കെട്ടിടം നിർമിക്കുക.ആദ്യത്തെ നിലയിൽ അമ്പതോളം കടമുറികൾ ഉണ്ടാകും.നിലവിൽ നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ഡിപ്പോയിൽ ആവശ്യത്തിന് ഇരിക്കുവാൻ പോലും കസേരകളില്ല.പലതും ഉപയോഗ്യശൂന്യമാണ്‌.നിർമാണത്തിനായി ശൗചാലയം പൊളിച്ചതിനെ തുടർന്നു താത്കാലിക ശൗചാലയം ആണിപ്പോൾ പ്രവർത്തിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top