07
August 2020 - 12:14 am IST

Download Our Mobile App

Market

Maruti suzuki

കാ​ര്‍ വാ​ങ്ങേ​ണ്ട, സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി മാ​രു​തി

Published:03 July 2020

വെ​ഹി​ക്കി​ള്‍ ലീ​സ് സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ സേ​വ​ന​മാ​ണ് ക​മ്പ​നി ഇ​പ്പോ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "മാ​രു​തി സു​സു​ക്കി സ​ബ്‌​സ്‌​ക്രൈ​ബ്' എ​ന്ന ബ്രാ​ന്‍ഡി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്.

ബം​ഗ​ളൂ​രു: പു​തി​യ പ​ദ്ധ​തി​യു​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ നി​ര്‍മാ​താ​വാ​യ മാ​രു​തി സു​സു​ക്കി ഇ​ന്ത്യ. വെ​ഹി​ക്കി​ള്‍ ലീ​സ് സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ സേ​വ​ന​മാ​ണ് ക​മ്പ​നി ഇ​പ്പോ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "മാ​രു​തി സു​സു​ക്കി സ​ബ്‌​സ്‌​ക്രൈ​ബ്' എ​ന്ന ബ്രാ​ന്‍ഡി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ഇ​തി​നാ​യി ഒ​റി​ക്‌​സ് ഓ​ട്ടൊ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ സ​ര്‍വീ​സ് ലി​മി​റ്റ​ഡു​മാ​യാ​ണ് മാ​രു​തി പ​ങ്കാ​ളി​ത്ത​ത്തി​ലേ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 

തു​ട​ക്ക​ത്തി​ല്‍ ഗു​രു​ഗ്രാ​മി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. മാ​രു​തി​യു​ടെ സ്വി​ഫ്റ്റ് ഡി​സ​യ​ര്‍, വി​താ​ര ബ്രെ​സ, എ​ര്‍ട്ടി​ഗ എ​ന്നി​വ മാ​രു​തി​യു​ടെ അ​രീ​ന ചാ​ന​ലി​ല്‍ നി​ന്നും ബ​ലീ​നോ, സി​യാ​സ്, എ​ക്‌​സ് എ​ല്‍ 6 എ​ന്നി​വ നെ​ക്‌​സ ചാ​ന​ലി​ല്‍ നി​ന്നും തു​ട​ക്ക​ത്തി​ല്‍ ല​ഭ്യ​മാ​കും. വി​ല്‍പ്പ​ന​യി​ടി​വി​നെ നേ​രി​ടാ​ന്‍ വാ​ഹ​ന​നി​ര്‍മാ​താ​ക്ക​ള്‍ പു​തു​വ​ഴി​ക​ള്‍ തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ലീ​സി​ങ് പ​ദ്ധ​തി​യും. ഹ്യു​ണ്ടാ​യ് മോ​ട്ടോ​ര്‍ ഇ​ന്ത്യ ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​സേ​വ​നം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അ​തു​പോ​ലെ എം​ജി മോ​ട്ടോ​ര്‍ ഇ​ന്ത്യ​യും മൈ​ല്‍സ് എ​ന്ന ക​മ്പ​നി​യു​മാ​യി ചേ​ര്‍ന്ന് സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഈ ​വ​ര്‍ഷം മെ​യി​ലാ​ണ് ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ കാ​ര്‍ ലീ​സി​ങ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top