06
August 2020 - 3:49 pm IST

Download Our Mobile App

World

pak

കശ്മീർ ചർച്ച ചെയ്ത് പാക്, ചൈനീസ് വിദേശകാര്യ മന്ത്രിമാർ

Published:04 July 2020

ഇന്ത്യ പ്രകോപനം സൃഷ്ടിക്കുമ്പോഴും പാക്കിസ്ഥാൻ സംയമനം പാലിക്കുന്നുവെന്ന് ഖുറേഷി അവകാശപ്പെടുന്നു. നിയന്ത്രണ രേഖയിൽ ഇന്ത്യ വെടിനിർത്തൽ ലംഘിക്കുന്നതായും ഖുറേഷി വാങ് യിയെ ധരിപ്പിച്ചുവത്രേ. അതേസമയം, പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നതായും നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ് മൂദ് ഖുറേഷി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ടെലിഫോണിൽ ചർച്ച നടത്തി. കശ്മീർ, അഫ്ഗാൻ വിഷ‍യങ്ങൾ ഇരുവരും ചർച്ച ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയം. "യുദ്ധതാത്പര്യം പ്രകടിപ്പിക്കുന്ന' ഇന്ത്യയുടെ നിലപാട് കശ്മീർ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾക്കു ഭീഷണി ഉയർത്തുന്നുണ്ടെന്ന് ഖുറേഷി ചർച്ചയിൽ എടുത്തുപറഞ്ഞെന്നാണ് പാക് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

ഇന്ത്യ പ്രകോപനം സൃഷ്ടിക്കുമ്പോഴും പാക്കിസ്ഥാൻ സംയമനം പാലിക്കുന്നുവെന്ന് ഖുറേഷി അവകാശപ്പെടുന്നു. നിയന്ത്രണ രേഖയിൽ ഇന്ത്യ വെടിനിർത്തൽ ലംഘിക്കുന്നതായും ഖുറേഷി വാങ് യിയെ ധരിപ്പിച്ചുവത്രേ. അതേസമയം, പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നതായും നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്നതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. 

പാക്കിസ്ഥാന്‍റെ തന്ത്രപ്രധാന സഹകരണ പങ്കാളിയാണ് ചൈനയെന്ന് ഖുറേഷി പറഞ്ഞു. സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾക്കു പരിഹാരമുണ്ടാകണമെന്നാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഖുറേഷി വാങ് യിയോടു പറഞ്ഞതായി പാക് മന്ത്രാലയത്തിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾ

Sign up for Newsletter



top