06
August 2020 - 11:55 pm IST

Download Our Mobile App

Special

dog1

ഉടമയുടെ വിയോഗം താങ്ങാനായില്ല; മരണത്തിലേക്ക് കുതിച്ചു ചാടി ഒരു നായ

Published:04 July 2020

ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നായ വീട്ടിലെ മുകൾ നിലയിൽ നിന്ന് കുരച്ച് നിലവിളിച്ച ശേഷം താഴോട്ട് ചാടുകയായിരുന്നെന്ന് ഡോക്ടറുടെ മകൻ തേജസ് പറയുന്നു. നായയെ ഉടനെ തന്നെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാൻപൂർ: നായകളെപ്പോലെ സ്നേഹിക്കുകയും വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന മറ്റൊരു ജീവിയില്ല. ഇപ്പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണെന്ന് തെളിയുക്കുകയാണ് ഒരു നായ. യജമാനയുടെ വിയോഗ വാർത്തയറിഞ്ഞ് ദു:ഖം സഹിക്കാനാകാതെ നായ ജീവനൊടുക്കിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ കാൻപൂരിലെ ബാര എന്ന സ്ഥലത്താണ് സംഭവം. തന്‍റെ പ്രിയപ്പെട്ട ഉടമയുടെ വേർപാട് താങ്ങാനാകാതെ നായ വീടിന്‍റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

നായയുടെ ഉടമയും ഡോക്ടറുമായ അനിതാ രാജ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നായ വീട്ടിലെ മുകൾ നിലയിൽ നിന്ന് കുരച്ച് നിലവിളിച്ച ശേഷം താഴോട്ട് ചാടുകയായിരുന്നെന്ന് ഡോക്ടറുടെ മകൻ തേജസ് പറയുന്നു. നായയെ ഉടനെ തന്നെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നായയുടെ നട്ടെല്ല് തകർന്നിരുന്നതായും തേജസ് പറയുന്നു. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ നായ ഏറെ ദുഖിതയായിരുന്നെന്നും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നതായും മകൻ പറഞ്ഞു. വീട്ടുടമയുടെ സംസ്കാരത്തിന് പിന്നാലെ വീടീന് സമീപത്ത് നായയുടെ സംസ്കാരവും നടത്തി. 13 വർഷങ്ങൾക്ക് മുൻപ് റോഡിൽ വച്ചാണ് ഇവർക്ക് നായക്കുട്ടിയെ കിട്ടിയത്.

മേലാകെ പുഴുവരിച്ച നിലയിലായിരുന്നു അന്ന് നായക്കുട്ടി. അതിന്‍റെ ദയനീയാവസ്ഥ കണ്ട് നായയെ അവർ വീട്ടിൽ കൊണ്ടുവന്ന് വളർത്തുകയായിരുന്നു. തുടർന്ന് വീട്ടിലെ ഒരംഗമായി നായ മാറുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top