07
August 2020 - 12:40 am IST

Download Our Mobile App

Football

bayern Munich, Leroy Sane, Football

സാനെ ബയേണിൽ

Published:04 July 2020

സാ​നെ ക്ല​ബി​ൽ പ​ത്താം ന​മ്പ​ർ ജേ​ഴ്സി ആ​കും അ​ണി​യു​ക. ഇ​പ്പോ​ൾ കൗ​ട്ടീ​നോ അ​ണി​യു​ന്ന ജേ​ഴ്സി ആ​ണി​ത്. കൗ​ട്ടീ​നോ ഈ ​സീ​സ​ണോ​ടെ ക്ല​ബ് വി​ടും എ​ന്ന​തി​നാ​ൽ പ​ത്താം ന​മ്പ​ർ ജേ​ഴ്സി സാ​നെ​യ്ക്ക് സ്വ​ന്ത​മാ​കും.

മ്യൂണിക്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ വി​ങ്ങ​ർ ലെ​രോ സാ​നെ​യു​ടെ ബ​യേ​ൺ മ്യൂ​ണി​ക്കി​ലേ​ക്കു​ള്ള ട്രാ​ൻ​സ്ഫ​ർ പൂ​ർ​ത്തി​യാ​യി. ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം എ​ത്തി. സാ​നെ ക്ല​ബി​ൽ പ​ത്താം ന​മ്പ​ർ ജേ​ഴ്സി ആ​കും അ​ണി​യു​ക. ഇ​പ്പോ​ൾ കൗ​ട്ടീ​നോ അ​ണി​യു​ന്ന ജേ​ഴ്സി ആ​ണി​ത്. കൗ​ട്ടീ​നോ ഈ ​സീ​സ​ണോ​ടെ ക്ല​ബ് വി​ടും എ​ന്ന​തി​നാ​ൽ പ​ത്താം ന​മ്പ​ർ ജേ​ഴ്സി സാ​നെ​യ്ക്ക് സ്വ​ന്ത​മാ​കും. മു​മ്പ് റോ​ബ​ൻ അ​ണി​ഞ്ഞി​രു​ന്ന ജേ​ഴ്സി ആ​ണി​ത്.5.5കോ​ടി യൂ​റോ ന​ൽ​കി​യാ​ണ് താ​ര​ത്തെ ബ​യേ​ൺ  സ്വ​ന്ത​മാ​ക്കു​ന്ന​ത്. 

അ​ഞ്ചു വ​ർ​ഷ​ത്തെ ക​രാ​ർ സാ​നെ ബ​യേ​ണി​ൽ ഒ​പ്പു​വെ​ച്ചു. മെ​ഡി​ക്ക​ലും മ​റ്റ് സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളും ഒ​ക്കെ താ​രം പൂ​ർ​ത്തി​യാ​ക്കി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ത​ന്നെ ബ​യേ​ൺ സാ​നെ​യ്ക്ക് വേ​ണ്ടി 130മി​ല്യ​ണു മേ​ലെ ന​ൽ​കാ​ൻ ത​യ്യാ​റാ​യി​രു​ന്നു. പ​ക്ഷെ പ​രി​ക്ക് വ​ന്ന് ട്രാ​ൻ​സ്ഫ​ർ ആ ​സീ​സ​ണി​ൽ ന​ട​ക്കാ​തെ ആ​വു​ക​യാ​യി​രു​ന്നു.സാ​നെ​യു​ടെ കൂ​ടു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി കോ​ച്ച് പെ​പ് ഗാ​ര്‍ഡി​യോ​ള​യും രം​ഗ​ത്തെ​ത്തി. 

ലി​റോ​യ് സാ​നെ​യ്ക്ക് വ​ലി​യൊ​രു ന​ന്ദി പ​റ​യു​ന്നു​വെ​ന്നാ​ണ് ഗാ​ര്‍ഡി​യോ​ള പ​റ​ഞ്ഞ​ത്. ഇ​ത്ര​യും നാ​ള്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ച്ച​തി​ന് വ​ലി​യൊ​രു ന​ന്ദി പ​റ​യു​ന്നു.​ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് പോ​ലൊ​രു വ​ലി​യ ക്ല​ബ്ബി​ലെ പു​തി​യ അ​ധ്യാ​യ​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ഗാ​ര്‍ഡി​യോ​ള അ​റി​യി​ച്ചു. സാ​നെ സി​റ്റി​യി​ല്‍ തു​ട​രു​ന്ന​തി​നെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ കൂ​ടു​മാ​റാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്നും ഗാ​ര്‍ഡി​യോ​ള കൂ​ട്ടി​ച്ചേ​ര്‍ത്തു.


വാർത്തകൾ

Sign up for Newsletter



top