07
August 2020 - 1:20 am IST

Download Our Mobile App

Mollywood

jayaram.jpg

ജയറാമിനൊപ്പം സണ്ണി ലിയോൺ

Published:04 July 2020

ഒമർ ലുലു ഒരുക്കുന്ന ഒരു കോമഡി മാസ്  ചിത്രത്തിലാണ് താരംസംഗമം 

ജയറാമിനൊപ്പം സണ്ണിലിയോൺ അഭിനയിക്കുന്നു. ജയറാമിനെ നായകനാക്കിയുളള ഒമർ ലുലു ഒരുക്കുന്ന ഒരു കോമഡി മാസ് ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണും പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. 

എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ജയറാമിനൊപ്പമുളള ഒരു ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് നേരത്തെ ഒമർ ലുലു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതേസമയം മറ്റൊരു വലിയ താരത്തിന്‍റെ ഡേറ്റിനായുളള കാത്തിരിപ്പിലാണെന്നും സംവിധായകൻ പറഞ്ഞിരുന്നു.

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. തിയെറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രം സംവിധായകന്‍റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഹാപ്പി വെഡ്ഡിങ്ങിന് പിന്നാലെ ചങ്ക്‌സ്, അഡാറ് ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്‍റേതായി പുറത്തിറങ്ങിയിരുന്നു. ധമാക്കയ്ക്ക് പിന്നാലെ ബാബു ആന്‍റണിയെ നായകനാക്കിയുളള പവർസ്റ്റാർ എന്ന ചിത്രമാണ് സംവിധായകന്‍റേതായി വരുന്നത്.

ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ ഫാൻമേഡ് പോസ്റ്ററുകളെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പവർസ്റ്റാറിലൂടെയുളള ബാബു ആന്‍റണിയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top