ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:04 July 2020
കൊറോണ വൈറസ് എന്ന വില്ലന്റെ വരവോടു കൂടി നമ്മുടെ എല്ലാവരുടെയും ജീവിത രീതികളിൽ വന്ന മാറ്റം ഒട്ടനവധിയാണ്. മാസ്ക് വയ്ക്കുക എന്നത് ഇപ്പോൾ ഓരോരുത്തർക്കും ശീലമായി എന്നതാണ് ഏറ്റവും പ്രകടമായ മാറ്റം. വ്യക്തിപരമായ ഉത്തരവാദിത്തം എന്നതിനേക്കാളുപരി നിയമപരമായും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്.
ഇതൊരു ശീലമായതോടെ മേക്കപ്പിടുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന സ്ത്രീകളെ ചെറുതായി ഒന്ന് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വാഭാവികമായും മാസ്ക് വയ്ക്കുമ്പോൾ ആദ്യം തഴയപ്പെടുന്നത് മേക്കപ്പ് ബോക്സിലെ ലിപ്സ്റ്റിക് തന്നെയാണ്. ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞത് ലിപ്സ്റ്റിക് വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുമുണ്ട്. സാധാരണ ഉപയോഗിക്കുന്ന മിക്ക ലിപ്സ്റ്റിക്കുകളും മറ്റ് പ്രതലങ്ങളിൽ തട്ടുമ്പോൾ പടരുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്യാറുണ്ട്.
മാസ്ക് വന്നതോടു കൂടി ഇത്തരം ലിപ്സ്റ്റിക്കുകൾക്ക് ഉപയോഗമില്ലാതെയായി. എന്നാലിപ്പോൾ ഡ്രൈ ആയിരിക്കുന്ന 'മാറ്റേ' ലിപ്സ്റ്റിക്കുകൾക്ക് ഡിമാൻഡ് കൂടി വരുകയാണെന്നാണ് വിപണിയിലെ സംസാരം. അതുപോലെ തന്നെ കടും നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകൾക്കും ആവശ്യക്കാരില്ലെന്നാണ് റിപ്പോർട്ടുകൾ. ഇളം നിറങ്ങളുള്ളതും ന്യൂഡ് ആയതുമായ ലിപ്സ്റ്റിക്കുകളോടാണ് ആളുകൾക്ക് പ്രിയം.
അതേസമയം ലിപ്സ്റ്റിക്കിനെ ഒട്ടും ഒഴിവാക്കാൻ പറ്റാത്ത സ്ത്രീകൾ സുതാര്യമായ മാസ്ക്കുകൾ വാങ്ങി ധരിച്ച്, തങ്ങളുടെ പഴയ മേക്കപ്പ് രീതി തുടരുന്നുമുണ്ട്. എന്താണെങ്കിലും ലിപ്സ്റ്റിക്കിന്റെ ഭാവി എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫാഷൻ ലോകം.