06
August 2020 - 6:57 pm IST

Download Our Mobile App

National

pubg.jpg

പബ്ജി കളിച്ച് 17കാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ

Published:04 July 2020

പിതാവിന്‍റെ ആശുപത്രി ചെലവിനായി നീക്കിവെച്ച തുകയാണ് ഗെയിം കളിച്ച്   ചെലവഴിച്ചത് 

ന്യൂഡൽഹി: പബ്ജി കളിച്ച്  17കാരൻ നഷ്ടപ്പെടുത്തിയത്  16 ലക്ഷം രൂപ. ആപ്പിനുള്ളിൽ വിവിധ സാധനങ്ങൾ വാങ്ങുന്നതിനായാണ് ഇത്രയും തുക ചെലവഴിച്ചത്. ഗെയിം കോസ്‌മെറ്റിക് സാധനങ്ങൾ, പീരങ്കികൾ, ടൂർണമെന്‍റിനുള്ള പാസുകൾ, വെടിയുണ്ടകൾ എന്നിവയാണ് വാങ്ങിയത്.

പിതാവിന്‍റെ ആശുപത്രി ചെലവിനായി നീക്കിവെച്ച തുകയാണ് പഞ്ചാബിലെ ഖാഗർ സ്വദേശിയായ 17കാരൻ നഷ്ടപ്പെടുത്തിയത്. ലോക്ഡൗണിനിടെ ഓൺലൈൻ പഠനത്തിനായാണ് കുട്ടിക്ക് രക്ഷിതാക്കൾ മൊബൈൽ നൽകിയത്. ഫോണിൽ കുട്ടിയുടെ പിതാവിന്‍റെ ബാങ്ക് അൗക്കൗണ്ട് വിവരങ്ങളുണ്ടായിരുന്നു.


വാർത്തകൾ

Sign up for Newsletter



top