07
August 2020 - 12:00 am IST

Download Our Mobile App

Trends

gold-mask

മാസ്കാണേൽ എന്താ ആഡംബരത്തിന് ഒരു കുറവുമില്ല; സ്വർണ മാസ്കുമായി പൂനെ സ്വദേശി

Published:04 July 2020

2.89 ലക്ഷം രൂപ ചെലവിൽ സ്വർണ നിർമിത മാസ്കാണ് ശങ്കർ വാങ്ങിയത്. ലോഹമായതിനാൽ ശ്വാസം മുട്ടുമെന്ന പേടിയൊന്നും വേണ്ട, സാധാരണ മാസ്കിലേതുപോലെ സൂക്ഷ്മമായ സുഷിരങ്ങളേറെയുണ്ട് ഈ മാസ്കിലെന്നും ശങ്കർ.

പൂനെ: കൊവിഡ് 19 വ്യാപനത്തെത്തുടർന്നു മൂക്കും വായും മറയ്ക്കുന്ന മാസ്കുകൾ നിർബന്ധമാക്കിയപ്പോൾ ഈ രംഗത്തും പരീക്ഷണത്തിലായിരുന്നു ഫാഷൻ ലോകം. വസ്ത്രത്തിനു യോജിക്കുന്ന മാസ്ക്, മുഖം കാണാനാകുന്ന സുതാര്യ മാസ്ക്, ഉപയോക്താവിന്‍റെ മൂക്കിന്‍റെയും ചുണ്ടിന്‍റെയും ചിത്രമുള്ള മാസ്ക് അങ്ങനെ പലവിധ മാസ്കുകൾ വിപണിയിൽ നിറഞ്ഞു. എന്നാൽ, പൂനെയിലെ പിംപ്രി- ചിഞ്ച്‌വാഡിലുള്ള ശങ്കർ കുരാഡെ ഇതിനെല്ലാം ഒരുപിടി അപ്പുറം കടന്നിരിക്കുകയാണ്.

2.89 ലക്ഷം രൂപ ചെലവിൽ സ്വർണ നിർമിത മാസ്കാണ് ശങ്കർ വാങ്ങിയത്. ലോഹമായതിനാൽ ശ്വാസം മുട്ടുമെന്ന പേടിയൊന്നും വേണ്ട, സാധാരണ മാസ്കിലേതുപോലെ സൂക്ഷ്മമായ സുഷിരങ്ങളേറെയുണ്ട് ഈ മാസ്കിലെന്നും ശങ്കർ. എന്നാൽ, ഇതു കൊവിഡ് 19നെ തടയുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിനുമുണ്ട് സംശയം. അക്കാര്യത്തിൽ തനിക്ക് ഉറപ്പുനൽകാനാവില്ലെന്നും ശങ്കർ പറയുന്നു.

വിലകൂടിയ ലോഹം കൊണ്ടു മാസ്ക് നിർമിക്കുന്ന ആദ്യത്തെയാളല്ല ശങ്കർ. കഴിഞ്ഞദിവസം കർണാടകയിലെ ഒരു ജ്വല്ലറിയുടമ വിവാഹദിനത്തില് വധൂവരന്മാർക്ക് ധരിക്കാൻ വെള്ളികൊണ്ടുള്ള മാസ്ക് നിർമിച്ചുകൊടുത്തിരുന്നു. ഇതിനു പിന്നാലെ സമാനമായ ആവശ്യത്തിനായി നിരവധി പേർ തന്നെ സമീപിച്ചിട്ടുണ്ടെന്നും ജ്വല്ലറിയുടമ.


വാർത്തകൾ

Sign up for Newsletter



top