06
August 2020 - 3:39 pm IST

Download Our Mobile App

National

delhi

ഡൽഹി കലാപം: ഖാലിദ് സൈഫി സക്കീർ നായിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് പൊലീസ്

Published:04 July 2020

ഡൽഹി കലാപത്തിന്‍റെ ആസൂത്രകരിലൊരാളാണ് സൈഫിയെന്നും അറസ്റ്റിലായ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദും മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനുമായി ഇയാൾക്ക് അടുത്ത സൗഹൃദം പുലർത്തിയിരുന്നെന്നും ഡൽഹി പൊലീസ് കണ്ടെത്തി.

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഖാലിദ് സൈഫി മലേഷ്യയിൽ വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സക്കീർ നായിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ. ഡൽഹി കലാപത്തിന്‍റെ ആസൂത്രകരിലൊരാളാണ് സൈഫിയെന്നും അറസ്റ്റിലായ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദും മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനുമായി ഇയാൾക്ക് അടുത്ത സൗഹൃദം പുലർത്തിയിരുന്നെന്നും ഡൽഹി പൊലീസ് കണ്ടെത്തി.

കലാപത്തിനു മുൻപ് സൗദി അറേബ്യയിൽ നിന്നും സിംഗപ്പുരിൽ നിന്നും ഇയാൾക്ക് പണമെത്തിയതായും ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളാണ് കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഡൽഹി സന്ദർശന ദിവസങ്ങളിൽ കലാപമായി മാറിയത്.

അമ്പതിലേറെ പേർക്ക് അക്രമങ്ങളിൽ ജീവൻ നഷ്ടമായിരുന്നു. നിരവധി പേർക്കു പരുക്കേറ്റു. കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും തീവയ്ക്കുകയും ചെയ്തിരുന്നു. സിംഗപ്പുരിലുള്ള ഒരു പ്രവാസി സൗദി അറേബ്യ വഴി പണമയച്ചതായും കണ്ടെത്തിയെന്നു പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ഗാസിയാബാദിലെ  ദുരൂഹ കേന്ദ്രങ്ങളിൽ നിന്നു പണെത്തിയിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഇവരുടെ ബന്ധുക്കൾ വഴിയും പണമെത്തി. 

കൊവിഡ് 19നെത്തുടർന്നുള്ള ലോക്ഡൗൺ മൂലം ഇവരുടെ ചോദ്യം ചെയ്യൽ ഇപ്പോഴും നടന്നിട്ടില്ല. സിംഗപ്പുരിലെ ഒരു പ്രവാസി അക്കൗണ്ടിൽ നിന്ന് ഉമർ ഖാലിദും മീററ്റ് സ്വദേശിയും കൂടി നടത്തുന്ന സന്നദ്ധ സംഘടന വഴിയാണ് ഖാലിദ് സൈഫിക്കു പണമെത്തിയത്. ഉമർഖാലിദിന്‍റെ മീററ്റിലെ പങ്കാളി ക്വാറന്‍റൈനിലാണ്.

ഖാലിദ് സൈഫിയുടെ മൊബൈൽ ഫോൺ കേസിൽ നിർണായകമാകുമെന്നും സക്കീർ നായിക്കുമായുള്ള ബന്ധത്തിന്‍റെയടക്കം തെളിവുകൾ ഇതിലുണ്ടാകുമെന്നു കരുതുന്നതായും പൊലീസ്. ഖാലിദ് സൈഫി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മലേഷ്യയിൽ സക്കീർ നായിക്കുമായി കൂടിക്കാഴ്ചയും നടത്തി. ഇയാളുടെ പാസ്പോർട്ട് ഇതിനു തെളിവാണെന്നും പൊലീസ്.


വാർത്തകൾ

Sign up for Newsletter



top