07
August 2020 - 1:14 am IST

Download Our Mobile App

Bollywood

ajay-devgn-films-and-select-media-holdings-llp-plans-to-shoot-india-china-galwan-boarder-clash

ഗാൽവാൻ ഏറ്റുമുട്ടൽ ബിഗ്‌സ്ക്രീനിലേക്ക്

Published:04 July 2020

ഗാൽവൻ താഴ്‌വരയിൽ ചൈനയുടെ അതിക്രമത്തെ ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികരുടെ ധീരത ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്‍റെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനി അജയ് ദേവ്ഗൺ ഫിലിംസ് ആൻഡ് സെലക്റ്റ് മീഡിയ ഹോൾഡിങ്സ് എൽഎൽപി യാണ് ഗാൽവൻ ഏറ്റുമുട്ടൽ സിനിമായാക്കുമെന്നു പ്രഖ്യാപിച്ചത്.

മുംബൈ: ഗാൽവൻ താഴ്‌വരയിൽ ചൈനയുടെ അതിക്രമത്തെ ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച 20 ഇന്ത്യൻ സൈനികരുടെ ധീരത ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്‍റെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനി അജയ് ദേവ്ഗൺ ഫിലിംസ് ആൻഡ് സെലക്റ്റ് മീഡിയ ഹോൾഡിങ്സ് എൽഎൽപി യാണ് ഗാൽവൻ ഏറ്റുമുട്ടൽ സിനിമായാക്കുമെന്നു പ്രഖ്യാപിച്ചത്. ചിത്രത്തിൽ അജയ് ദേവ്ഗണും ഉണ്ടാകുമോ എന്നു വ്യക്തമല്ല.  കഴിഞ്ഞ 15നാണ് ഗാൽവൻതാഴ്‌വരയിലെ പതിനാലാം പട്രോളിങ് പോയിന്‍റിനു സമീപം ഇന്ത്യ- ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

സംഘർഷത്തിൽ 16 ബിഹാർ റെജിമെന്‍റിന്‍റെ കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനിടെ തണുത്തുറഞ്ഞ ഗാൽവൻ നദിയിലേക്കു വീണതോ തള്ളിവീഴ്ത്തപ്പെട്ടതോ ആയിരുന്നു പലരുടെയും ജീവൻ നഷ്ടമാകുന്നതിനിടെയാക്കിയത്. ചില മൃതദേഹങ്ങൾ ചൈനീസ് സൈനികർ വികൃതമാക്കിയിരുന്നു. ഏറ്റുമുട്ടലിൽ ചൈനീസ് ഭാഗത്ത് 35 സൈനികർ കൊല്ലപ്പെട്ടെന്നാണ് യുഎസ് ഇന്‍റജിജൻസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ‌, ഇക്കാര്യം ഔദ്യോഗികമായി സമ്മതിക്കാൻ ചൈന തയാറായിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top