07
August 2020 - 1:08 am IST

Download Our Mobile App

Travel

adavi-konni

കാടുകണ്ട് കുട്ടവഞ്ചിയിൽ ഒരു യാത്ര

Published:04 July 2020

# ബിനിത ദേസവി

ഹൊഗനെക്കലിലെ കുട്ടവഞ്ചി സഫാരിയെ ആദ്യം ദത്തെടുത്ത കേരളത്തിലെ ഇടം കൂടിയാണ് കോന്നി. തുഴക്കാരൻ ഉൾപ്പെടെ ആറുപേർ നിലയില്ലാക്കയത്തിലൂടെ കുട്ടവഞ്ചിയിൽ ശ്വാസമടക്കി പോകുന്നതാണ് ഇവിടുത്തെ കുട്ടവഞ്ചി യാത്ര.

അച്ചൻകോവിലാറിന്‍റെ തീരത്ത്... കാടുകളും പുഴകളും കാട്ടു കാഴ്ചകളും ചേർന്ന ഒരിടം... പ്രകൃതി സ്നേഹികളുടെയും കാട്ടുകാഴ്ചകൾ തേടുന്നവരുടെയും പ്രിയ സങ്കേതം. കേരളത്തിൽ എവിടെ നിന്നും ആർക്കും ധൈര്യമായി വന്നു പോകാൻ പറ്റിയ കോന്നിയുടെ വിശേഷങ്ങള്‍ പക്ഷെ, ഒരൊറ്റ പകലിൽ തീരുന്നതല്ല.
റബർ തോട്ടങ്ങളും ആനക്കൂടും അച്ചൻകോവിലാറുമായിരുന്നു ഒരുകാലത്ത് കോന്നിയെ അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ കാലത്തിന്‍റെ മാറ്റത്തിൽ കുട്ടവ‍ഞ്ചിയും ആന മ്യൂസിയവും ജീപ്പ് സഫാരിയും കാട്ടിലെ കാഴ്ചകളും കോന്നിയുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

ആനക്കൂട്

കോന്നിയിലെ പേരുകേട്ട കാഴ്ചകളിലൊന്നായാണ് ആനക്കൂട് അറിയപ്പെടുന്നത്. ഒൻപത് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഇത് 1942ൽ, കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നതിനായാണ് ആരംഭിച്ചത്. ഇപ്പോൾ കാട്ടിൽ നിന്നും ആനകള പിടിക്കാറില്ലെങ്കിലും വഴിതെറ്റിയെത്തുന്ന ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രമായി ഇവിടം മാറി.

ആനകളെ വെറുതെ കണ്ടു നിൽക്കാൻ മാത്രമല്ല, ആനപ്പുറത്തുള്ള സഫാരിക്കും ആനയെ ഊട്ടുവാനും കുളിപ്പിക്കുവാനും ഒക്കെ ഇവിടെ സാധിക്കും, ആനക്കൂടിനോട് ചേർന്നൊരുക്കിയിട്ടുള്ള ആന മ്യൂസിയവും ഓഡിയോ വിഷ്വൽ റൂമും വ്യത്യസ്തമായ അനുഭവമാണ്. കോന്നി കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ ആനത്താവളത്തിലെത്താം.

തണ്ണിത്തോട് അടവി കുട്ടവഞ്ചി സഫാരി

കാടിനു നടുവിലൂടെ, കല്ലാറിന്‍റെ കുളിരോളങ്ങളിലൂടെ, പുഴക്ക് നെടുകെയുള്ള തുഴയല്‍. ഒരു തുഴയല്‍ക്കാരന്‍ കൂടെയുണ്ടാവും. സഞ്ചാരികള്‍ക്ക് തനിയേ തുഴയാനുള്ള സൗകര്യവുമുണ്ട്. കോന്നി വനമേഖലയിലെ കാടിന്‍റെ വന്യതയോട് ചേർന്നു നിൽക്കുന്ന ഈ കുട്ടവഞ്ചി സഫാരി ഹൊഗനെക്കലിന്‍റെ അതേ അനുഭവങ്ങൾ, ഒരു പക്ഷെ അതിലും കിടിലൻ ആംബിയൻസ് നൽകുന്ന ഇടമായാണ് കോന്നിയെ ന്യൂജെൻ സഞ്ചാരികൾ അടയാളപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ ഹൊഗനെക്കൽ എന്നു കോന്നിയെ വിളിക്കുന്നവരുമുണ്ട്.

ഹൊഗനെക്കലിലെ കുട്ടവഞ്ചി സഫാരിയെ ആദ്യം ദത്തെടുത്ത കേരളത്തിലെ ഇടം കൂടിയാണ് കോന്നി. തുഴക്കാരൻ ഉൾപ്പെടെ ആറുപേർ നിലയില്ലാക്കയത്തിലൂടെ കുട്ടവഞ്ചിയിൽ ശ്വാസമടക്കി പോകുന്നതാണ് ഇവിടുത്തെ കുട്ടവഞ്ചി യാത്ര. കറങ്ങിക്കറങ്ങി പോകുന്ന കുട്ടവഞ്ചി യാത്ര ഇവിടെ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. അടവി ഇക്കോ ടൂറിസം സെൻ തുഴക്കാരൻ ഉൾപ്പെടെ ആറുപേർക്ക് ഒരു വ‍ഞ്ചിയിൽ പോകാം. ദീർഘ ദൂര യാത്രയ്ക്കും ഹ്രസ്വദൂര യാത്രയ്ക്കും ഇവിടെ അവസരമുണ്ട്.

ഹ്രസ്വദൂര സഫാരി അരമണിക്കൂറാണ്. ദീർഘദൂര സഫാരിക്ക് ഒരു മണിക്കൂർ സമയമെടുക്കും. കല്ലാറ്റിലൂടെ കാടിനെയും പ്രകൃതിയെയും അറിഞ്ഞ് ചാഞ്ഞു കിടക്കുന്ന മരങ്ങളും വള്ളികളും തട്ടിയുള്ള യാത്ര മികച്ച ഒരു അനുഭവമായിരിക്കും. പത്തനംതിട്ടയില്‍ നിന്നും ആനക്കൂട് വഴി കോന്നി-തണ്ണിത്തോട് റോഡുവഴി ഇവിടെയെത്താം. കോന്നിയില്‍ നിന്നും 13 കിലോമീറ്ററാണ് ദൂരം.

അടവി ബാംബൂ ഹൗസ്

കേരളാ ബാംബൂ കോർപ്പറേഷന്‍റെ നേത‍ൃത്വത്തിൽ തയാറാക്കിയ ബാംബൂ ഹൗസിലെ താമസം മറ്റൊരു അനുഭവമാണ്. കല്ലാറിനു തീരത്തുള്ള വൃക്ഷങ്ങളിൽ ഏറുമാടത്തിന്‍റെ മാതൃകയിലാണ് ബാംബൂ ഹൗസ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള ട്രക്കിങ്ങിന്‍റെ പ്രത്യേക പാക്കെജും ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വരണം.

ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസ് : 0468 2326409
കോന്നി ഇക്കോ ടൂറിസം ഓഫിസ് : 0468 


വാർത്തകൾ

Sign up for Newsletter



top