07
August 2020 - 12:17 am IST

Download Our Mobile App

World

യു.എ.ഇയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്കു അനുമതി നൽകാതെ കേന്ദ്ര സർക്കാർ

Published:04 July 2020

എമിരേറ്റ്സ്,എത്തിഹാദ്,എയർ അറേബ്യ തുടങ്ങിയ വിമാന കമ്പനികളെ ആശ്രയിച്ചു ചാർട്ടേർഡ് സർവീസ് നടത്താൻ നിരവധി പ്രവാസി സംഘടനകൾ അപേക്ഷ നൽകിയിട്ടുണ്ട്.ഈ അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.ഇന്ത്യൻ വിമാന കമ്പനികൾ മാത്രം ചാർട്ടേർഡ് സർവീസ് നടത്തട്ടെ എന്നാണ് കേന്ദ്ര സർക്കാർ നിലപാട് .

ദുബായ് :  ഇന്ത്യയിലേക്ക് ചാർട്ടേർഡ് വിമാന സർവീസുകൾ നടത്തുന്നതിന് യു.എ.ഇയിലെ വിമാനക്കമ്പനികൾക്കുള്ള  അനുമതി റദ് ആക്കുന്നു.ചാർട്ടേർഡ് വിമാന സർവീസുകൾക്കുള്ള അപേക്ഷ കേന്ദ്ര വ്യോമയാന മന്ത്രാലയം നിരസിക്കുകയാണ്.കഴിഞ്ഞ കുറെ ദിവസങ്ങളായി യു.എ.ഇയുടെ വിമാനങ്ങൾ ഇന്ത്യയിലിലേക്ക് ചാർട്ടേർഡ് സർവീസ് നടത്തുന്നുണ്ട്.എന്നാൽ ഇനി അത് അനുവദിക്കേണ്ടതില്ല എന്നാണ് കേന്ദ്ര സർക്കാർ നിലപാട് .

എമിരേറ്റ്സ്,എത്തിഹാദ്,എയർ അറേബ്യ തുടങ്ങിയ വിമാന കമ്പനികളെ ആശ്രയിച്ചു ചാർട്ടേർഡ് സർവീസ് നടത്താൻ നിരവധി പ്രവാസി സംഘടനകൾ അപേക്ഷ നൽകിയിട്ടുണ്ട്.ഈ അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.ഇന്ത്യൻ വിമാന കമ്പനികൾ മാത്രം ചാർട്ടേർഡ് സർവീസ്  നടത്തട്ടെ എന്നാണ് കേന്ദ്ര സർക്കാർ നിലപാട് .ഈ വിഷയത്തിൽ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തുണ്ടെങ്കിലും സമവായത്തിൽ എത്തിയിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top