07
August 2020 - 1:01 am IST

Download Our Mobile App

Wellness

swasth.jpg

സൗജന്യ കൊവിഡ് പരിചരണവുമായി സ്വാസ്ഥ്

Published:04 July 2020

മികച്ച ഡോക്റ്റർമാരുടെയും വെൽനെസ് സേവനദാതാക്കളുടെയും സൗജന്യ സേവനം ഡിജിറ്റലായി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സ്വാസ്ഥ് ഗവേണിങ് കൗൺസിലിലെ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.

ത്യശൂർ: കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്പെഷ്യലിസ്റ്റുകൾ ചേർന്ന് സ്വാസ്ഥ് എന്ന ടെലിമെഡിസിൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.  മികച്ച ഡോക്റ്റർമാരുടെയും വെൽനെസ് സേവനദാതാക്കളുടെയും സൗജന്യ സേവനം ഡിജിറ്റലായി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സ്വാസ്ഥ് ഗവേണിങ് കൗൺസിലിലെ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ ടെലി മെഡിസിൻ ദേശീയ തലത്തിലെ മുൻഗണനയായി പ്രയോജനപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് രാജ്യത്തെ ആരോഗ്യ, സാങ്കേതിക മേഖല നടത്തുന്ന പ്രതികരണമാണ് സ്വാസ്ഥ്. രാജ്യത്തെ 130 കോടി ജനങ്ങൾക്ക് തുല്യവും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് ഈ മൊബൈൽ ആപ് അധിഷ്ഠിത സേവനം.

രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുടെ ഏകോപനത്തിലൂടെ കൊവിഡ് പ്രതിസന്ധിക്ക് അടിയന്തര ആശ്വാസം നൽകുന്ന സൗജന്യ ആരോഗ്യ സേവനമാണ് സ്വാസ്ഥ് എന്ന് ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിലെ ആരോഗ്യ സേവന രംഗത്ത് പുതിയ തുടക്കങ്ങൾ കുറിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം.
വീഡിയോ, ടെലഫോൺ തുടങ്ങിയ  മാർഗങ്ങളിലൂടെ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്റ്റീഷണർമാരും  രോഗികളും തമ്മിൽ സുഗമമായ വിദൂര ആശയ വിനിമയമാണ് സ്വാസ്ഥ്  സാധ്യമാക്കുന്നത്.

ചികിത്സ നിർണയിക്കാൻ നിർമിത ബുദ്ധി അധിഷ്ഠിതമായ മുൻഗണനാ ക്രമവും വിനിയോഗിക്കും. ഡിജിറ്റൽ സിഗ്നേച്ചറോടുകൂടിയ പ്രിസ്ക്രിപ്ഷനും ചികിത്സാ ഉപദേശമാണ് മറ്റൊരു സവിശേഷത. ഹോം ക്വാറന്റൈൻ സഹായം, രോഗനിർണയം, ഫാർമസികൾ, ആശുപത്രിയിൽ സബ്സിഡിയോടു കൂടി കിടക്ക കണ്ടെത്തി ബുക്കു ചെയ്യുന്നതിനുള്ള സഹായം തുടങ്ങിയവയും സ്വാസ്ഥ് നൽകും.

എല്ലാ ഡോക്റ്റർമാർക്കും പ്രത്യേക പരിശീലനം നൽകും. ആരോഗ്യ സേവന സംവിധാനങ്ങൾക്കായുള്ള സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ  പാലിക്കും. ഡേറ്റ സുരക്ഷിതമായി ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യും. നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിലാണ് ആപ്. തുടർന്ന് മറ്റു ഭാഷകളിലും വികസിപ്പിക്കും.

മഹാമാരിക്കെതിരെ പോരാടുന്ന സ്റ്റാർട്ട് അപുകളെ പിന്തുണയ്ക്കുന്ന സംരംഭകരുടേയും നിക്ഷേപകരുടേയും പൊതുവായ സംവിധാനമായ എസിടി ഗ്രാന്‍റ്സിൽ നിന്ന് സ്വാസ്ഥിന് പത്തു കോടി രൂപ (1.3 മില്യൺ ഡോളർ) ഗ്രാന്‍റ് ലഭിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top