07
August 2020 - 12:50 am IST

Download Our Mobile App

Kerala

youngster-arrested-for-fake-video-spreading

നാവിക സേനാ ഉദ്യോഗസ്ഥനായിടിക്‌ടോക്: യുവാവ് അറസ്റ്റിൽ 

Published:04 July 2020

നാവിക സേനയിൽ ലെഫ്റ്റനന്‍റ് ഓഫിസറാണെന്ന വ്യാജേന യൂണിഫോമിട്ട് ചുറ്റിക്കറങ്ങുകയും ടിക് ടോക് വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്ത ‌യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ നോയിഡ സ്വദേശി രാജ് നാഥിനെയാണ് (23) കൊച്ചി ഹാർബർ പൊലീസ് പിടികൂടിയത്.

കൊച്ചി: നാവിക സേനയിൽ ലെഫ്റ്റനന്‍റ് ഓഫിസറാണെന്ന വ്യാജേന യൂണിഫോമിട്ട് ചുറ്റിക്കറങ്ങുകയും ടിക് ടോക് വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്ത ‌യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ നോയിഡ സ്വദേശി രാജ് നാഥിനെയാണ് (23) കൊച്ചി ഹാർബർ പൊലീസ് പിടികൂടിയത്. ദക്ഷിണ നാവിക സേനയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഐടിഐ പാസായിട്ടുള്ള ഇയാൾ നേവൽ ബെയ്സിൽ എൻഎസ്ആർവൈ ട്രെയ്നിയായി കഴിഞ്ഞ ഒക്റ്റോബർ 19നാണ് കൊച്ചിയിലെത്തിയതെന്നു പൊലീസ് അറിയിച്ചു.

തേവര മുട്ടുമ്മേൽ വാട്ടർടാങ്ക് റോഡിലെ അപ്പാർട്ട്മെന്‍റിലാണ് താമസം. കൊച്ചിയിലെ ഒരു കടയിൽ നിന്നാണു സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം വാങ്ങിയത്. തുടർന്നു ലെഫ്റ്റനന്‍റിന്‍റെ വേഷത്തിൽ ഇയാൾ കൊച്ചിയിൽ പലയിടത്തും ചുറ്റിക്കറങ്ങുകയും നിരവധി ടിക്‌ടോക് വീഡിയോകൾ ഇടുകയും ചെയ്തു. ഇതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണു നാവിക സേന അധികൃതർ പൊലീസിൽ പരാതി നൽകിയത്. ഇയാ‍ളുടെ താമസ സ്ഥലം റെയ്ഡ് ചെയ്ത പൊലീസ് വീട്ടിൽ നിന്നു യൂണിഫോമുകൾ പിടിച്ചെടുത്തു. ആൾമാറാട്ടത്തിനാണ് കേസ്.

സൈനിക യൂണിഫോമുകൾ അനധികൃതമായി വിൽക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു കേരള സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നു നാവിക സേന അറിയിച്ചു. ശ്രീനഗറിലും കുച്ചിലും സൈനിക യൂണിഫോമുകൾ സ്വകാര്യ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഭീകരർ ഉൾപ്പെടെയുള്ളവർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണിത്. നാവിക സേനാ ഉദ്യോഗസ്ഥനായി വേഷമിട്ട് സഞ്ചരിക്കുന്നതു ശിക്ഷാർഹമാണെന്നും നാവിക സേന അറിയിച്ചു. 


വാർത്തകൾ

Sign up for Newsletter



top