ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:05 July 2020
ഓരോ കാര്യങ്ങളെയും വിവേകത്തോടെ തിരിച്ചറിയാനുള്ള മൃഗങ്ങളുടെ കഴിവ് പലപ്പോഴായി നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ഇപ്പോൾ വീണ്ടും അത്തരമൊരു വിഡിയോയ്ക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ. ഐഎഫ്എസ് ഓഫിസറായ സുധ രാമനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 20 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ഏവരുടെയും മനം കവരുന്നതാണ്.
വളർത്തു നായയും ഒരു യുവതിയും റോഡിൽ കുറുകെയിട്ട തടിക്കഷ്ണം മറികടന്ന് മുന്നോട്ട് പോകുന്നു. ഇരുവർക്കുമെതിരെ അന്ധനായ ഒരാൾ നടന്നു വരുന്നുണ്ടായിരുന്നു. പെട്ടെന്ന് നായ തിരികെ വന്ന് കുറുകെയിട്ട തടിക്കഷ്ണം കടിച്ചെടുത്ത് അന്ധനായ ആൾക്ക് വഴിയൊരുക്കുന്നു. നമ്മളിൽ മിക്കവരും കാണാനും ചെയ്യാനും മടിക്കുന്നത് എന്ന കുറിപ്പോടെയാണ് സുധ രാമൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഈ വിഡിയോ മുൻകൂട്ടി പ്ലാൻ ചെയ്ത് ചിത്രീകരിച്ചതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തു തന്നെയാണെങ്കിലും നായയുടെ കരുതലിനെ അഭിനന്ദിക്കാതിരിക്കാനാകില്ല.