07
August 2020 - 12:33 am IST

Download Our Mobile App

Updates

Investment

സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടി​ല്‍ നാ​ളെ നി​ക്ഷേ​പി​ക്കാം

Published:04 July 2020

സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ട് (എ​സ്ജി​ബി) പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ടം നാ​ളെ (ജൂ​ലൈ 6) മു​ത​ല്‍ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് സ​ബ്‌​സ്‌​ക്രി​പ്ഷ​നാ​യി തു​റ​ക്കും. റി​സ​ര്‍വ് ബാ​ങ്ക് (ആ​ര്‍ബി​ഐ) ന​ല്‍കു​ന്ന സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​രാ​ണ് ഇ​ഷ്യു ചെ​യ്യു​ന്ന​ത്.

ന്യൂ​ഡ​ല്‍ഹി: സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ട് (എ​സ്ജി​ബി) പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ടം നാ​ളെ (ജൂ​ലൈ 6) മു​ത​ല്‍ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് സ​ബ്‌​സ്‌​ക്രി​പ്ഷ​നാ​യി തു​റ​ക്കും. റി​സ​ര്‍വ് ബാ​ങ്ക് (ആ​ര്‍ബി​ഐ) ന​ല്‍കു​ന്ന സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​രാ​ണ് ഇ​ഷ്യു ചെ​യ്യു​ന്ന​ത്.

നാ​ലാം ഗ​ഡു 2020 ജൂ​ലൈ 10ന് ​അ​വ​സാ​നി​ക്കും. ഒ​രു ഗ്രാ​മി​ന് 4852 രൂ​പ​യാ​ണ്. മൂ​ന്നാം ഘ​ട്ട ഇ​ഷ്യു​വി​ല്‍ ഗ്രാ​മി​ന് 4,677 രൂ​പ​യാ​യി​രു​ന്നു. വി​ല വ​ര്‍ധ​ന​വി​നെ തു​ട​ര്‍ന്നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഉ​യ​ര്‍ച്ച​യും. സ്വ​ര്‍ണ ബോ​ണ്ടു​ക​ളു​ടെ മൂ​ന്നാം ഗ​ഡു 2020 ജൂ​ണ്‍ 12നാ​ണ് അ​വ​സാ​നി​ച്ച​ത്. അ​വ​സാ​ന ഇ​ഷ്യു തി​യ​തി 2020 ജൂ​ണ്‍ 16 വ​രെ ആ​യി​രു​ന്നു. ചെ​റു​കി​ട ധ​ന​കാ​ര്യ ബാ​ങ്കു​ക​ളും പേ​യ്‌​മെ​ന്‍റ് ബാ​ങ്കു​ക​ളും ഒ​ഴി​കെ​യു​ള്ള ബാ​ങ്കു​ക​ള്‍, സ്റ്റോ​ക്ക് ഹോ​ള്‍ഡി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ (എ​സ്എ​ച്ച്സി​ഐ​എ​ല്‍), നി​യു​ക്ത പോ​സ്റ്റോ​ഫീ​സു​ക​ള്‍, അം​ഗീ​കൃ​ത സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ള്‍ (എ​ന്‍എ​സ്ഇ, ബി​എ​സ്ഇ) എ​ന്നി​വ വ​ഴി​യാ​ണ് സ്വ​ര്‍ണ ബോ​ണ്ടു​ക​ള്‍ വി​ല്‍ക്കു​ക. 2020-21 കാ​ലാ​വ​ധി​യി​ലെ സ​ര്‍ക്കാ​ര്‍ സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ ഏ​പ്രി​ല്‍ 20 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ ആ​റ് ത​വ​ണ​യാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഏ​പ്രി​ലി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​റ് ഘ​ട്ട​ങ്ങ​ളി​ലെ നാ​ലാം ഘ​ട്ട വി​ല്‍പ്പ​ന​യാ​ണ് ഇ​പ്പോ​ള്‍ തു​റ​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top