07
August 2020 - 12:25 am IST

Download Our Mobile App

Updates

Kiifb

കി​ഫ്ബി​യി​ലേ​ക്ക് ഐ​എ​ഫ്‌​സി​യു​ടെ 1100 കോ​ടി

Published:04 July 2020

ഈ ​പ​ണം മു​ഴു​വ​ന്‍ ഗ്രീ​ന്‍ പ്രൊ​ജ​ക്റ്റു​ക​ള്‍ക്കു വേ​ണ്ടി​യാ​ണ് ചെ​ല​വാ​ക്കു​ക. കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ വ​യ​നാ​ട് കാ​പ്പി വി​ക​സ​ന പ​ദ്ധ​തി, ജ​ല​പാ​ത മ​റ്റൊ​രു ഗ്രീ​ന്‍ പ്രൊ​ജ​ക്റ്റാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഫി​നാ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​ന്‍ കി​ഫ്ബി​ക്ക് 1100 കോ​ടി രൂ​പ ഇ​പ്പോ​ള്‍ കി​ഫ്ബി ന​ല്‍കേ​ണ്ടി​വ​രു​ന്ന ശ​രാ​ശ​രി പ​ലി​ശ​യേ​ക്കാ​ള്‍ താ​ഴ്ന്ന പ​ലി​ശ​യ്ക്ക് ന​ല്‍കും. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​പ​ണം മു​ഴു​വ​ന്‍ ഗ്രീ​ന്‍ പ്രൊ​ജ​ക്റ്റു​ക​ള്‍ക്കു വേ​ണ്ടി​യാ​ണ് ചെ​ല​വാ​ക്കു​ക. കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ വ​യ​നാ​ട് കാ​പ്പി വി​ക​സ​ന പ​ദ്ധ​തി, ജ​ല​പാ​ത മ​റ്റൊ​രു ഗ്രീ​ന്‍ പ്രൊ​ജ​ക്റ്റാ​ണ്. കു​ട്ട​നാ​ട് പ​രി​സ്ഥി​തി പു​ന​സ്ഥാ​പ​ന പ​ദ്ധ​തി എ​ന്നി​വ ഇ​പ്പോ​ള്‍ ഈ ​നി​ര​യി​ല്‍ വ​രു​ന്ന​താ​ണ്. നാ​ലോ അ​ഞ്ചോ മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഐ​എ​ഫ്‌​സി​യു​മാ​യു​ള്ള ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ പ്ര​തീ​ക്ഷ. ഇ​തു​പോ​ലെ റ​വ​ന്യൂ വ​രു​മാ​നം സൃ​ഷ്ടി​ക്കു​ന്ന വ​ന്‍കി​ട പ്രൊ​ജ​ക്റ്റു​ക​ള്‍ക്ക് സ്വ​കാ​ര്യ പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണം. തെ​ക്കു-​വ​ട​ക്ക് അ​തി​വേ​ഗ റെ​യ്‌​ല്‍പാ​ത യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​ത്ത​ര​മൊ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ക​യാ​ണ്. 

കി​ന്‍ഫ്ര​യു​ടെ കൊ​ച്ചി​യി​ലെ​യും പാ​ല​ക്കാ​ട്ടെ​യും ലോ​ജി​സ്റ്റി​ക് പാ​ര്‍ക്കു​ക​ള്‍, കൊ​ച്ചി മെ​ട്രൊ​യു​ടെ മൂ​ന്നാം​ഘ​ട്ടം, വ​യ​നാ​ട്ടി​ലെ​യും മൂ​ന്നാ​റി​ലെ​യും റോ​പ്പ് വേ, ​കാ​ക്ക​നാ​ട്ടെ അ​ന്ത​ര്‍ദേ​ശീ​യ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ത്ത​ര​ത്തി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​യെ​ക്കൂ​ടി ക​ണ്ടെ​ത്തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​യാ​ണെ​ന്ന ക​ണ​ക്കു​ക്കൂ​ട്ട​ലി​ലാ​ണ് സ​ര്‍ക്കാ​ര്‍. 
 
ഇ​തി​ന് ഐ​എ​ഫ്‌​സി പ്രൊ​പ്പോ​സ​ലു​ക​ള്‍ വി​ല​യി​രു​ത്തും. സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ടു​ക​ള്‍ ത​യാ​റാ​ക്കും. ടെ​ൻ​ഡ​റി​ങ്ങി​നു​ള്ള രേ​ഖ​ക​ള്‍ ത​യാ​റാ​ക്കും. പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കും.


വാർത്തകൾ

Sign up for Newsletter



top