07
August 2020 - 12:11 am IST

Download Our Mobile App

Wellness

Viral Diseases, Health Tips, Diseases

ക​രു​തി​യി​രി​ക്കാം ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ

Published:05 July 2020

അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളി​ല്‍ 10 ശ​ത​മാ​നം വ​യ​റി​ള​ക്ക രോ​ഗം മൂ​ല​മാ​ണ്. ഏ​ക​ദേ​ശം 1.2 ല​ക്ഷം കു​ട്ടി​ക​ള്‍ ഓ​രോ വ​ര്‍ഷ​വും ന​മ്മു​ടെ രാ​ജ്യ​ത്ത് മ​രി​ക്കാ​ന്‍ ഇ​ട​യാ​കു​ന്ന​ത് വ​യ​റി​ള​ക്കം മൂ​ല​മാ​ണ്. വേ​ന​ല്‍ക്കാ​ല​ത്തും തു​ട​ര്‍ന്നു​വ​രു​ന്ന മ​ഴ​ക്കാ​ല​ത്തു​മാ​ണ് വ​യ​റി​ള​ക്ക​രോ​ഗം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ്ര​ത്യേ​കി​ച്ച് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രോ​ഗ നി​യ​ന്ത്ര​ണ​ത്തി​നും ബോ​ധ​വ​ല്‍ക്ക​ര​ണ​ത്തി​നു​മാ​യി വ​യ​റി​ള​ക്ക രോ​ഗ പ​ക്ഷാ​ച​ര​ണം ന​ട​ത്തി വ​രു​ന്ന​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍.  അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളി​ല്‍ 10 ശ​ത​മാ​നം വ​യ​റി​ള​ക്ക രോ​ഗം മൂ​ല​മാ​ണ്. ഏ​ക​ദേ​ശം 1.2 ല​ക്ഷം കു​ട്ടി​ക​ള്‍ ഓ​രോ വ​ര്‍ഷ​വും ന​മ്മു​ടെ രാ​ജ്യ​ത്ത് മ​രി​ക്കാ​ന്‍ ഇ​ട​യാ​കു​ന്ന​ത് വ​യ​റി​ള​ക്കം മൂ​ല​മാ​ണ്. വേ​ന​ല്‍ക്കാ​ല​ത്തും തു​ട​ര്‍ന്നു​വ​രു​ന്ന മ​ഴ​ക്കാ​ല​ത്തു​മാ​ണ് വ​യ​റി​ള​ക്ക​രോ​ഗം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. അ​ല്‍പം ശ്ര​ദ്ധി​ച്ചാ​ല്‍ ത​ന്നെ കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​കു​ന്ന​താ​ണ്. അ​തി​നാ​ല്‍ ത​ന്നെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി.

വ​യ​റി​ള​ക്ക രോ​ഗ ചി​കി​ത്സ​യി​ല്‍ പാ​നീ​യ ചി​കി​ത്സ​യ്ക്കു​ള്ള പ്രാ​ധാ​ന്യ​വും സി​ങ്ക് ഗു​ളി​ക​ക​ളു​ടെ പ്രാ​ധാ​ന്യ​വും ബോ​ധ​വ​ല്‍ക്ക​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ ജ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​കി​ച്ച് അ​മ്മ​മാ​രി​ലേ​യ്ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​ക്ഷാ​ച​ര​ണ ല​ക്ഷ്യം. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​പാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ആ​ര്‍എ​സ് ഡി​പ്പോ​ക​ള്‍ ഉ​റ​പ്പാ​ക്കു​ക, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം വ​രെ​യു​ള്ള എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​ആ​ര്‍ എ​സ് കോ​ര്‍ണ​റി​ന്‍റെ പ്ര​വ​ര്‍ത്ത​നം ഉ​റ​പ്പാ​ക്കു​ക, കി​ട​ത്തി ചി​കി​ത്സ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​യ​റി​ള​ക്ക​രോ​ഗ ചി​കി​ത്സ യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കു​ക, വ​യ​റി​ള​ക്ക രോ​ഗ ചി​കി​ത്സ​യി​ല്‍ ഒ​ആ​ര്‍എ​സ് പാ​നീ​യ ചി​കി​ത്സ​യോ​ടൊ​പ്പം സി​ങ്ക് ഗു​ളി​ക​യു​ടെ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍

പാ​നീ​യ ചി​കി​ത്സ

90 ശ​ത​മാ​നം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും വീ​ട്ടി​ല്‍ ന​ല്‍കു​ന്ന പാ​നീ​യ ചി​കി​ത്സ കൊ​ണ്ട് ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും. പാ​നീ​യ​ചി​കി​ത്സ കൊ​ണ്ട് നി​ര്‍ജ​ലീ​ക​ര​ണ​വും അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്നു. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ര്‍ത്ത നാ​ര​ങ്ങ വെ​ള്ളം, ഉ​പ്പി​ട്ട മോ​രും വെ​ള്ളം തു​ട​ങ്ങി​യ ഗൃ​ഹ പാ​നീ​യ​ങ്ങ​ള്‍ പാ​നീ​യ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

മ​റ​ക്ക​ല്ലേ ഒ​ആ​ര്‍എ​സ് ലാ​യ​നി

ജ​ലാം​ശ ല​വ​ണാം​ശ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ന്‍ ഡോ​ക്റ്റ​റു​ടെ​യോ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടേ​യോ നി​ർ​ദേ​ശാ​നു​സ​ര​ണം കൃ​ത്യ​മാ​യ അ​ള​വി​ലും ഇ​ട​വേ​ള​ക​ളി​ലും ഒ​ആ​ര്‍എ​സ് ലാ​യ​നി കൊ​ടു​ക്കേ​ണ്ട​താ​ണ്. രോ​ഗി​ക്ക് ഛര്‍ദ്ദി ഉ​ണ്ടെ​ങ്കി​ല്‍ അ​ല്‍പാ​ല്‍പ​മാ​യി ഒ​ആ​ര്‍എ​സ് ലാ​യ​നി ന​ല്‍ക​ണം. അ​തോ​ടൊ​പ്പം എ​ളു​പ്പം ദ​ഹി​ക്കു​ന്ന ആ​ഹാ​ര​ങ്ങ​ളാ​യ ക​ഞ്ഞി, പു​ഴു​ങ്ങി​യ ഏ​ത്ത​പ്പ​ഴം എ​ന്നി​വ​യും ന​ല്‍കേ​ണ്ട​താ​ണ്.

ഡോ​ക്റ്റ​റു​ടെ സേ​വ​നം ഉ​ട​ന​ടി ല​ഭ്യ​മാ​ക്ക​ണം

അ​മി​ത​മാ​യ വ​യ​റി​ള​ക്കം, അ​മി​ത​ദാ​ഹം, നി​ര്‍ജ​ലീ​ക​ര​ണം, പാ​നീ​യ​ങ്ങ​ള്‍ കു​ടി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ, മ​യ​ക്കം, കു​ഴി​ഞ്ഞു താ​ണ ക​ണ്ണു​ക​ള്‍,  വ​ര​ണ്ട വാ​യും നാ​ക്കും തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഡോ​ക്റ്റ​റെ കാ​ണി​ക്കേ​ണ്ട​താ​ണ്.

പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍

കൊ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് ഏ​റ്റ​വും പ്ര​ധാ​നം എ​ന്ന​തു​പോ​ലെ സോ​പ്പു​പ​യോ​ഗി​ച്ച് ഫ​ല​പ്ര​ദ​മാ​യി കൈ​ക​ഴു​കു​ക എ​ന്ന​താ​ണ് ഇ​വി​ടെ​യും പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ര്‍ഗം. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ന് മു​ൻ​പും ക​ഴി​ച്ച​തി​ന് ശേ​ഷ​വും, മ​ല​വി​സ​ര്‍ജ്ജ​ന​ത്തി​ന് ശേ​ഷ​വും സോ​പ്പു​പ​യോ​ഗി​ച്ച് നി​ര്‍ബ​ന്ധ​മാ​യും കൈ​ക​ള്‍ ക​ഴു​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

കൈ​കാ​ലു​ക​ളി​ലെ ന​ഖം വെ​ട്ടി വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക.

കു​ടി​വെ​ള്ള​വും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും എ​പ്പോ​ഴും അ​ട​ച്ച് സൂ​ക്ഷി​ക്കു​ക.

പ​ഴ​കി​യ​തും മ​ലി​ന​വു​മാ​യ ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കു​ക.

ആ​ഹാ​രം പാ​ച​കം ചെ​യ്യു​ന്ന​തി​ന് ശു​ദ്ധ​ജ​ലം മാ​ത്രം
     ഉ​പ​യോ​ഗി​ക്കു​ക.

പ​ഴ​വ​ര്‍ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​ജ​ല​ത്തി​ല്‍ 
    ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക.

 ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ ശു​ദ്ധ​ജ​ല​മു​പ​യോ​ഗി​ച്ച് ത​യ്യാ​റാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

ശു​ദ്ധ​ജ​ലം തി​ള​പ്പി​ച്ചാ​റി​യ​തി​നു ശേ​ഷം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.

കി​ണ​റു​ക​ളു​ടെ​യും മ​റ്റു കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ​യും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. അ​വ മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചും ഇ​ട​യ്ക്കി​ടെ​യും  ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. 

മ​ല​മൂ​ത്ര​വി​സ​ര്‍ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം ന​ട​ത്തു​ക.

വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും പാ​ലി​ക്കു​ക.  


വാർത്തകൾ

Sign up for Newsletter



top