06
August 2020 - 5:49 pm IST

Download Our Mobile App

National

lac

അതിർത്തിയിൽ വിന്യാസം വർധിപ്പിച്ച് വ്യോമസേന

Published:05 July 2020

അതിർത്തിയിലെ മുൻ നിരയിലേക്ക് കൂറ്റൻ സൈനിക ഉപകരണങ്ങൾ എത്തിക്കാൻ സി-17 ഗ്ലോബ്മാസ്റ്റർ 111 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും സി-130 ജെ സൂപ്പർ ഹെർക്കുലീസുകളും ഉപയോഗിക്കുന്നുണ്ട്. സൈനികരെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാൻ ഇല്യൂഷൻ 76 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും ഉപയോഗിക്കുന്നു.

ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ യഥാർഥ നിയന്ത്രണ രേഖയിൽ സാന്നിധ്യവും വിന്യാസവും ശക്തമാക്കി വ്യോമസേന. പോർവിമാനങ്ങളുടെ നിരീക്ഷണപ്പറക്കലുകളും അതീവ ജാഗ്രതയോടെ നടത്തുന്നുണ്ട്. മുഴുവൻ സമയവും വ്യോമനിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നു. 

കൂടുതൽ ജെറ്റ് വിമാനങ്ങളും ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകളും പടക്കോപ്പുകൾ കൊണ്ടുപോകുന്ന വിമാനങ്ങളും അതിർത്തിയിലെത്തിച്ചിട്ടുണ്ട്. എല്ലാ പ്രധാന താവളങ്ങളിലും ഇവ സജ്ജമാക്കിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതിർത്തിയിലെ മുൻ നിരയിലേക്ക് കൂറ്റൻ സൈനിക ഉപകരണങ്ങൾ എത്തിക്കാൻ സി-17 ഗ്ലോബ്മാസ്റ്റർ 111 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും സി-130 ജെ സൂപ്പർ ഹെർക്കുലീസുകളും ഉപയോഗിക്കുന്നുണ്ട്. സൈനികരെ വിവിധ കേന്ദ്രങ്ങളിലെത്തിക്കാൻ ഇല്യൂഷൻ 76 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും ഉപയോഗിക്കുന്നു.

സുഖോയ് 30 എംകെഐ, ജാഗ്വർ, മിറാഷ് 2000 പോർവിമാനങ്ങൾ ലേയും ശ്രീനഗറും അടക്കം വ്യോമതാവളങ്ങളിൽ എത്തിച്ചിട്ടുണ്ട്. അപ്പാഷെ ആക്രമണ ചോപ്പറുകൾ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകൾ എന്നിവയും നിരവധി അതിർത്തി കേന്ദ്രങ്ങളിലുണ്ട്. 

ചൈനീസ് വ്യോമസേന അതിർത്തിയിലെ ഒരുക്കങ്ങൾ വർധിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ജാഗ്രതയും മുന്നൊരുക്കവും ഒന്നുകൂടി ശക്തമാക്കിയതെന്ന് പ്രതിരോധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏതു സാഹചര്യം നേരിടാനും സേന തയാറാണെന്ന് സീനിയർ ഉദ്യോഗസ്ഥർ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top