10
August 2020 - 10:52 am IST

Download Our Mobile App

World

mexico

കൊവിഡ് മരണം 30,000 കടന്ന് മെക്സിക്കോ

Published:05 July 2020

അവസാനം പുറത്തുവിട്ട കണക്കിൽ മരണസംഖ്യ 30,366. മരണനിരക്ക് 12 ശതമാനത്തിലേറെ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ചു മരിച്ച രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്തായിട്ടുണ്ട് ഇതോടെ മെക്സിക്കോ.യുഎസ്, ബ്രസീൽ, യുകെ, ഇറ്റലി എന്നിവയാണ് ആദ്യ നാലു സ്ഥാനത്ത്.

മെക്സിക്കോ സിറ്റി: കൊവിഡ് വ്യാപനത്തിനിടെ ഭീതിയുയർത്തുന്ന മരണനിരക്കുമായി മെക്സിക്കോ. രണ്ടര ലക്ഷത്തിലേറെ പേർക്കാണ് അവിടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 30,000ൽ ഏറെ പേർ മരിച്ചു കഴിഞ്ഞു.

അവസാനം പുറത്തുവിട്ട കണക്കിൽ മരണസംഖ്യ 30,366. മരണനിരക്ക് 12 ശതമാനത്തിലേറെ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ചു മരിച്ച രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്തായിട്ടുണ്ട് ഇതോടെ മെക്സിക്കോ.യുഎസ്, ബ്രസീൽ, യുകെ, ഇറ്റലി എന്നിവയാണ് ആദ്യ നാലു സ്ഥാനത്ത്.

ഇതിൽ ഇറ്റലിയിൽ മരിച്ചത് മുപ്പത്തയ്യായിരത്തോളം പേരാണ്. ഇപ്പോഴത്തെ നിലയിൽ പ്രതിദിന വർധന തുടർന്നാൽ വൈകാതെ ഇറ്റലിയെയും മറികടക്കും മെക്സിക്കോ. ശനിയാഴ്ച 523 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മെക്സിക്കോ ഫ്രാൻസിനെ മറികടന്ന് മരണസംഖ്യയിൽ അഞ്ചാമതായത്.


വാർത്തകൾ

Sign up for Newsletter



top