10
August 2020 - 11:55 am IST

Download Our Mobile App

World

trump

അമെരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു: ട്രംപ്

Published:05 July 2020

യുഎസിന്‍റെ 244ാം സ്വാതന്ത്ര്യ ദിനത്തിൽ അവർക്ക് ആശംസ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് അയച്ച സന്ദേശത്തോടു പ്രതികരിക്കുകയായിരുന്നു പ്രസിഡന്‍റ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുഎസ്എയിലെ ജനങ്ങളെയും താൻ അഭിനന്ദിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. 

വാഷിങ്ടൺ: അമെരിക്ക ഇന്ത്യയെ സ്നേഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസിന്‍റെ 244ാം സ്വാതന്ത്ര്യ ദിനത്തിൽ അവർക്ക് ആശംസ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് അയച്ച സന്ദേശത്തോടു പ്രതികരിക്കുകയായിരുന്നു പ്രസിഡന്‍റ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുഎസ്എയിലെ ജനങ്ങളെയും താൻ അഭിനന്ദിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. 

മോദിയുടെ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യുഎസ് ഇന്ത്യയെ സ്നേഹിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്. തന്‍റെ സുഹൃത്തായ മോദിക്ക് നന്ദി പറയുന്നതായും ട്രംപ്. ഇരുവരുടെയും ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രസിഡന്‍റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലും അമെരിക്കയും ഇന്ത്യയും തമ്മിലുമുള്ള സൗഹൃദം അവിശ്വസനീയമാണെന്ന് ഇന്ത്യൻ- അമെരിക്കൻ ഫൈനാൻസ് കമ്മിറ്റി സഹ അധ്യക്ഷൻ അൽ മാസൺ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയും നൽകുന്ന സൗഹൃദം അമെരിക്കയ്ക്ക് അനുഗ്രഹമാണെന്ന് ആഫ്രിക്കൻ അമെരിക്കൻ ഗായിക മേരി മിൽബെൻ ട്വീറ്റ് ചെയ്തു. 


വാർത്തകൾ

Sign up for Newsletter



top