10
August 2020 - 9:55 am IST

Download Our Mobile App

Flash News
Archives

Cricket

jaipur-stadium

വ​രു​ന്നു, മൊട്ടേരയെ വെല്ലുന്ന കൂ​റ്റ​ന്‍ സ്റ്റേ​ഡി​യം ജയ്പുരിൽ

Published:05 July 2020

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് പു​തി​യ സ്റ്റേ​ഡി​യം നി​ര്‍മി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ലും നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ സ്റ്റേ​ഡി​യം നി​ര്‍മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി

ജ​യ്പു​ര്‍: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ്‌​റ്റേ​ഡി​യ​മാ​യ മൊ​ട്ടേ​ര​യി​ലെ സ​ര്‍ദാ​ര്‍ പ​ട്ടേ​ല്‍ സ്റ്റേ​ഡി​യ​ത്തി​നു പി​ന്നാ​ലെ മ​റ്റൊ​രു പ​ടു​കൂ​റ്റ​ന്‍ സ്റ്റേ​ഡി​യം കൂ​ടി ഇ​ന്ത്യ​യി​ലൊ​രു​ങ്ങു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് പു​തി​യ സ്റ്റേ​ഡി​യം നി​ര്‍മി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി ഇ​പ്പോ​ഴും രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ലും നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ സ്റ്റേ​ഡി​യം നി​ര്‍മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. 30,000 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന സ​വാ​യ് മാ​ന്‍സി​ങ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് നി​ല​വി​ല്‍ ജ​യ്പു​രി​ലെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.100 ഏ​ക്ക​റി​ലാ​ണ് സ്റ്റേ​ഡി​യം പ​ണി തു​ട​ങ്ങു​ന്ന​ത്. മൊ​ട്ടേ​ര​യി​ലെ സ്റ്റേ​ഡി​യം 63 ഏ​ക്ക​റി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. 75,000ത്തോ​ളം പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ് ഏ​താ​ണ്ട് 350 കോ​ടി രൂ​പ​യാ​ണ്. 45,000 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ആ​ദ്യ ഘ​ട്ട നി​ര്‍മാ​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഇ​തു വി​പു​ലീ​ക​രി​ക്കും. 

ര​ണ്ടു വ​ര്‍ഷ​മാ​ണ് നി​ര്‍മാ​ണ കാ​ലാ​വ​ധി. ന​ഗ​ര​ത്തി​ല്‍നി​ന്ന് 25 കി​ലോ​മീ​റ്റ​ര്‍ മാ​റി ജ​യ്പു​ര്‍ഡ​ല്‍ഹി ഹൈ​വേ​യോ​ടു ചേ​ര്‍ന്ന് ചോ​ന്‍പ് ഗ്രാ​മ​ത്തി​ലാ​ണ് സ്റ്റേ​ഡി​യ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര്‍മാ​ണം നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി മ​ഹേ​ന്ദ്ര ശ​ര്‍മ വ്യ​ക്ത​മാ​ക്കി.മൊ​ട്ടേ​ര​യി​ലെ സ​ര്‍ദാ​ര്‍ പ​ട്ടേ​ല്‍ സ്റ്റേ​ഡി​യം (സീ​റ്റി​ങ് ക​പ്പാ​സി​റ്റി  1.10 ല​ക്ഷം), ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് (സീ​റ്റി​ങ് ക​പ്പാ​സി​റ്റി  1.02 ല​ക്ഷം) എ​ന്നി​വ ക​ഴി​ഞ്ഞാ​ല്‍ ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​കും ജ​യ്പു​രി​ല്‍ നി​ര്‍മി​ക്കു​ന്ന​ത്. ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​കും. 

 സ്‌​പോ​ര്‍ട്‌​സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി​ക​ള്‍, ക്ല​ബ് ഹൗ​സ് എ​ന്നി​വ​യ്ക്കു പു​റ​മെ 4,000 വാ​ഹ​ന​ങ്ങ​ള്‍ക്ക് ഒ​രേ​സ​മ​യം പാ​ര്‍ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു​ക്കു​മെ​ന്ന് മ​ഹേ​ന്ദ്ര ശ​ര്‍മ അ​റി​യി​ച്ചു. ര​ഞ്ജി മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി ല​ക്ഷ്യ​മി​ട്ട് ര​ണ്ട് പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ളും സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ടാ​കും. കാ​ണി​ക​ള്‍ക്കാ​യി ര​ണ്ട് റ​സ്റ്റ​റ​ന്‍റു​ക​ള്‍, ക​ളി​ക്കാ​ര്‍ക്കാ​യി 30 പ്രാ​ക്ടീ​സ് നെ​റ്റ്‌​സ്, 250 പേ​രെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന പ്ര​സ് കോ​ണ്‍ഫ​റ​ന്‍സ് റൂം ​എ​ന്നി​വ​യും ഉ​ണ്ടാ​കും.സ്റ്റേ​ഡി​യം നി​ര്‍മാ​ണ​ത്തി​ന് ബി​സി​സി​ഐ രാ​ജ​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് 90 കോ​ടി രൂ​പ ന​ല്‍കും. ഇ​തി​നു പു​റ​മെ 100 കോ​ടി​യു​ടെ പ്ര​ത്യേ​ക സ​ഹാ​യം അ​സോ​സി​യേ​ഷ​ന്‍ ബി​സി​സി​ഐ​യോ​ടു തേ​ടും. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​നു സ​മീ​പ​മു​ള്ള മൊ​ട്ടേ​ര​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സ​ര്‍ദാ​ര്‍ പ​ട്ടേ​ല്‍ സ്റ്റേ​ഡി​യം (മൊ​ട്ടേ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം) ആ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മൈ​താ​നം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സ്റ്റേ​ഡി​യ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇ​രി​പ്പി​ട​ങ്ങ​ളു​ടെ എ​ണ്ണം 1,10,000. 1,00,024 സീ​റ്റു​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ റെ​ക്കോ​ര്‍ഡാ​ണു മൊ​ട്ടേ​ര പൊ​ളി​ച്ചെ​ഴു​തി​യ​ത്. 

 ലോ​ക​ത്തെ സ്റ്റേ​ഡി​യ​ങ്ങ​ളി​ല്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​പ്പോ​ള്‍ ലോ​ക​ത്തു ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​തും മൊ​ട്ടേ​ര​യാ​ണ്. ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ട്, ടെ​ന്നി​സ് കോ​ര്‍ട്ട്, ബാ​ഡ്മി​ന്‍റ​ന്‍ കോ​ര്‍ട്ട്, ഒ​ളിം​പി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ക്കു യോ​ജി​ച്ച സ്വി​മ്മി​ങ് പൂ​ള്‍, ക്ല​ബ് ഹൗ​സു​ക​ള്‍, പ​രി​ശീ​ല​ന മൈ​താ​ന​ങ്ങ​ള്‍ എ​ന്നി​വ​യും സ്റ്റേ​ഡി​യം കോം​പ്ല​ക്‌​സി​ലു​ണ്ട്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം ന​മ​സ്‌​തേ ട്രം​പ് എ​ന്ന പ​രി​പാ​ടി ന​ട​ത്തി​യ​ത് മൊ​ട്ടേ​ര​യി​ലാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top