07
August 2020 - 12:33 am IST

Download Our Mobile App

Cricket

MS Dhoni, Wedding Day Celebration

ധോ​ണി​യു​ടെ വി​വാ​ഹ​വാ​ര്‍ഷി​കം ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ര്‍

Published:05 July 2020

ഡെ​റാ​ഡൂ​ണി​ല്‍ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രു​ന്നു ധോ​ണി​യു​ടെ വി​വാ​ഹം. എ​ല്ലാം വ്യ​ത്യ​സ്ത​മാ​യി ചെ​യ്യു​ന്ന ധോ​ണി വി​വാ​ഹ​ത്തി​ലും ആ ​ശൈ​ലി പി​ന്തു​ട​ര്‍ന്നു. നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ധോ​ണി​ക്ക് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ശം​സ​യ​റി​ച്ചു

റാ​ഞ്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നാ​യ​ക​ന്മാ​രി​ലൊ​രാ​ളാ​യ എം. ​എ​സ് ധോ​ണി​യു​ടെ 10ാം വി​വാ​ഹ വാ​ര്‍ഷി​കം ആ​ഘോ​ഷ​മാ​ക്കി ആ​രാ​ധ​ക​ര്‍.​ഇ​ന്ന​ലെ​യാ​യി​രു​ന്നു ധോ​ണി​യു​ടെ വി​വാ​ഹ​വാ​ര്‍ഷി​കം.  2010 ജൂ​ലൈ നാ​ലി​നാ​ണ് ധോ​ണി സാ​ക്ഷി​യെ വി​വാ​ഹം ചെ​യ്ത​ത്. ഡെ​റാ​ഡൂ​ണി​ല്‍ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​യി​രു​ന്നു ധോ​ണി​യു​ടെ വി​വാ​ഹം. എ​ല്ലാം വ്യ​ത്യ​സ്ത​മാ​യി ചെ​യ്യു​ന്ന ധോ​ണി വി​വാ​ഹ​ത്തി​ലും ആ ​ശൈ​ലി പി​ന്തു​ട​ര്‍ന്നു. നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ധോ​ണി​ക്ക് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ശം​സ​യ​റി​ച്ചു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ള​രെ​യ​ധി​കം ആ​രാ​ധ​ക പി​ന്തു​ണ​യു​ള്ള​വ​രാ​ണ് ധോ​ണി​യും സാ​ക്ഷി​യും. 2015ഫെ​ബ്രു​വ​രി ആ​റി​ന് ഇ​രു​വ​ര്‍ക്കും പി​റ​ന്ന് പെ​ണ്‍കു​ഞ്ഞ് പി​റ​ന്നു. ഇ​പ്പോ​ള്‍ ധോ​ണി​യോ​ളം ത​ന്നെ താ​ര​പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന സ്റ്റാ​റാ​യി മ​ക​ള്‍ സി​വ വ​ള​ര്‍ന്നു.

സി​വ​യ്ക്കൊ​പ്പ​മു​ള്ള ധോ​ണി​യു​ടെ വീ​ഡി​യോ​ക​ള്‍ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. മ​ല​യാ​ള​ത്തി​ല്‍ പാ​ട്ടു​പാ​ടി​യും ധോ​ണി​ക്കൊ​പ്പം വാ​ഹ​നം ക​ഴു​കി​യു​മെ​ല്ലാം ആ​രാ​ധ​ക​ര്‍ക്ക് പ്രി​യ​ങ്ക​രി​യാ​ണ് സി​വ. ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ല്‍ ധോ​ണി​യു​ടെ പ്ര​ക​ട​നം കാ​ണാ​ന്‍ സാ​ക്ഷി​ക്കൊ​പ്പം മ​ക​ള്‍ സി​വ​യും ഉ​ണ്ടാ​കാ​റു​ണ്ട്. ഐ​പി​എ​ല്‍ കി​രീ​ട​വു​മാ​യി ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ മ​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ന്ന ധോ​ണി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ധോ​ണി​യു​ടേ​യും സാ​ക്ഷി​യു​ടേ​യും. ഇ​രു​വ​രു​ടെ​യും അ​ച്ഛ​ന്‍മാ​ര്‍ ഒ​രു ക​മ്പി​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ കാ​ണു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും. റാ​ഞ്ചി​യി​ല്‍ ഒ​രു സ്‌​കൂ​ളി​ലാ​ണ് ഇ​രു​വ​രും പ​ഠി​ച്ച​ത്. ഏ​റെ നാ​ളു​ക​ളാ​യി പ​ര്സ​പ​രം ബ​ന്ധ​പ്പെ​ടാ​തി​രു​ന്ന​തി​ന് ശേ​ഷം 2007ല്‍ ​കൊ​ല്‍ക്ക​ത്ത​യി​ലെ താ​ജ് ബം​ഗാ​ള്‍ ഹോ​ട്ട​ലി​ല്‍വെ​ച്ചാ​ണ് ഇ​രു​വ​രും വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​ത്.

സാ​ക്ഷി വ​ന്ന ക​ഥ

ധോ​ണി സാ​ക്ഷി​യെ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഇ​ന്നി​ങ്സി​ലെ പ​ങ്കാ​ളി​യാ​ക്കി​യ​ത്. ധോ​ണി​യു​ടെ ആ​ത്മ​ക​ഥ എം​എ​സ് ധോ​ണി-​ദി അ​ണ്‍ടോ​ള്‍ഡ് സ്റ്റോ​റി​യെ​ന്ന പേ​രി​ല്‍ സി​നി​മ​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ലെ പ്ര​ണ​യ​ത്തി​ല്‍ നി​ന്നും കു​റ​ച്ചു വ്യ​ത്യ​സ്ത​മാ​യി​രു​ന്നു ധോ​ണി​യും സാ​ക്ഷി​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന യ​ഥാ​ര്‍ഥ പ്ര​ണ​യം. ആ​ദ്യ​ത്തെ കൂ​ടി​ക്കാ​ഴ്ച 2007 ന​വം​ബ​ര്‍-​ഡി​സം​ബ​റി​ലാ​ണ് ധോ​ണി​യു​ടെ​യും സാ​ക്ഷി​യു​ടെ​യും ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യി മാ​റി​യ ആ ​കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഇ​തി​നു വ​ഴി​യൊ​രു​ക്കി​യ​താ​വ​ട്ടെ ധോ​ണി​യു​ടെ മു​ന്‍ മാ​നേ​ജ​ര്‍ കൂ​ടി​യാ​യ യു​ധാ​ജി​ത് ദ​ത്ത​യാ​യി​രു​ന്നു. കൊ​ല്‍ക്ക​ത്ത​യി​ലെ താ​ജ് ബം​ഗാ​ള്‍ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​യി​രു​ന്നു ധോ​ണി​യു​ടെ​യും സാ​ക്ഷി​യു​ടെ​യും ആ​ദ്യം നേ​ര്‍ക്കു​നേ​ര്‍ ക​ണ്ട​ത്. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള പ​ര​മ്പ​ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ധോ​ണി​യും ടീ​മം​ഗ​ങ്ങ​ളും താ​മ​സി​ച്ചി​രു​ന്ന അ​തേ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ത​ന്നെ സാ​ക്ഷി​യും ഇ​ന്‍റേ​ണ്‍ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി താ​മ​സി​ച്ച​ത്. സാ​ക്ഷി​യു​ടെ സു​ഹൃ​ത്താ​യി​രു​ന്നു ധോ​ണി​യു​ടെ മാ​നേ​ജ​രാ​യി​രു​ന്ന ദ​ത്ത. ഈ ​ഹോ​ട്ട​ലി​ല്‍ ധോ​ണി​യെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ദ​ത്ത സാ​ക്ഷി ഇ​വി​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞ​ത്. 

തു​ട​ര്‍ന്ന് സാ​ക്ഷി​യെ ദ​ത്ത ത​നി​ക്കൊ​പ്പം കൂ​ട്ടു​ക​യും ധോ​ണി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.ധോ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു ഹോ​ട്ട​ലി​ല്‍ വ​ച്ചു​ള്ള ധോ​ണി​യു​ടെ​യും സാ​ക്ഷി​യു​ടെ​യും കൂ​ടി​ക്കാ​ഴ്ച അ​ധി​ക​നേ​രം നീ​ണ്ടു​നി​ന്നി​ല്ല. പ​ക്ഷെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു ത​ന്നെ സാ​ക്ഷി ധോ​ണി​യു​ടെ മ​നം ക​വ​ര്‍ന്നി​രു​ന്നു​വെ​ന്ന​താ​യി​രു​ന്നു സ​ത്യം. സാ​ക്ഷി​യെ പി​ന്നീ​ട് തി​രി​ച്ച് ബ​ന്ധ​പ്പെ​ട്ട​തും ധോ​ണി ത​ന്നെ​യാ​ണ്. ത​ന്‍റെ മാ​നേ​ജ​രും സാ​ക്ഷി​യു​ടെ സു​ഹൃ​ത്തു​മാ​യി​രു​ന്ന ദ​ത്ത വ​ഴി​യാ​യി​രു​ന്നു ഇ​ത്. ദ​ത്ത​യു​ടെ പ​ക്ക​ല്‍ നി​ന്നും സാ​ക്ഷി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ സം​ഘ​ടി​പ്പി​ച്ച ധോ​ണി സ​ന്ദേ​ശ​മ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ധോ​ണി​യാ​ണ് ത​നി​ക്കു സ​ന്ദേ​ശ​മ​യ​ച്ച​തെ​ന്ന് ആ​ദ്യം സാ​ക്ഷി​ക്കു വി​ശ്വ​സി​ക്കാ​ന്‍ പോ​ലു​മാ​യി​ല്ല. ഇ​വി​ടെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​ത്തി​ന്‍റെ തു​ട​ക്കം. തൊ​ട്ട​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ച് മു​ത​ല്‍ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി. പ​ക്ഷെ ഇ​ത് വ​ള​രെ ര​ഹ​സ്യ​മാ​യി കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഇ​രു​വ​ര്‍ക്കും സാ​ധി​ച്ചു. 2008ല്‍ ​മും​ബൈ​യി​ല്‍ ന​ട​ന്ന ധോ​ണി​യു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ സാ​ക്ഷി​യും പ​ങ്കെ​ടു​ത്തി​രു​ന്നു. 

ധോ​ണി​യു​ടെ പേ​ര് പ​ല ന​ടി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​ക്കാ​ല​ത്ത് ഗോ​സി​പ്പു​ക​ള്‍ വ​ന്നി​രു​ന്നെ​ങ്കി​ലും ധോ​ണി-​സാ​ക്ഷി പ്ര​ണ​യം പു​റം​ലോ​ക​മ​റി​ഞ്ഞി​ല്ല.ര​ണ്ടു വ​ര്‍ഷം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ 2010 മാ​ര്‍ച്ച് ജൂ​ലൈ നാ​ലി​ന് ധോ​ണി സാ​ക്ഷി​യെ മി​ന്നു​കെ​ട്ടു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ക്രി​ക്ക​റ്റി​നെ താ​ന്‍ ഫോ​ളോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും സാ​ക്ഷി പ​റ​യു​ന്നു. സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍, രാ​ഹു​ല്‍ ദ്രാ​വി​ഡ്, സൗ​ര​വ് ഗാം​ഗു​ലി എ​ന്നി​വ​രെ​ക്കു​റി​ച്ചെ​ല്ലാം കേ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ധോ​ണി​യെ അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ പ​ര്‍വ​ത ആ​കാ​ര​മു​ള്ള, ഹ​ള്‍ക്കി​നെ​പ്പോ​ലെ​യു​ള്ള മു​ടി നീ​ട്ടി വ​ള​ര്‍ത്തി​യ ഒ​രു താ​ര​മു​ണ്ടെ​ന്നു കേ​ട്ടി​രു​ന്നു. ത​ന്‍റെ അ​മ്മ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാ​നു​മാ​യി​രു​ന്നു. ആ​ദ്യ​മാ​യി ധോ​ണി​യെ നേ​രി​ല്‍ ക​ണ്ട ശേ​ഷം അ​മ്മ​യോ​ട് താ​ന്‍ പ​റ​ഞ്ഞ​ത് ധോ​ണി​ക്കു നീ​ട്ടി വ​ള​ര്‍ത്തി​യ മു​ടി ഇ​പ്പോ​ഴി​ല്ലെ​ന്നും വെ​ട്ടി​യൊ​തു​ക്കി​യ മു​ടി​യാ​ണെ​ന്നു​മാ​യി​രു​ന്നു​വെ​ന്നും സാ​ക്ഷി ലൈ​വി​ല്‍ മ​ന​സ്സ് തു​റ​ന്നി​രു​ന്നു.  ധോ​ണി ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വി​നു ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു കോ​വി​ഡ് മ​ഹാ​മാ​രി എ​ല്ലാം ത​ക​ര്‍ത്ത​ത്.


വാർത്തകൾ

Sign up for Newsletter



top