06
August 2020 - 6:36 pm IST

Download Our Mobile App

Kerala

pc-george

പി.സി ജോർജിന്റെ യുഡിഎഫ് പ്രവേശന വിഷയം; കോൺഗ്രസിൽ 'ഐയ്യേ' തർക്കം തുടങ്ങി

Published:05 July 2020

# ബിനീഷ് മള്ളൂശേരി

ജനപക്ഷം നേതാവ് പി.സി ജോർജിൻ്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചർച്ചയ്ക്ക് എത്തിയതാണ് വാഴയ്ക്കനെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. വാഴയ്ക്കനും യൂത്ത് കോൺഗ്രസ്(എ) പ്രവർത്തകരും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി

കോട്ടയം: ഈരാറ്റുപേട്ടയിൽ 'ഐ' ഗ്രൂപ്പ് രഹസ്യ യോഗത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് വ്യക്താവും കെപിസിസി വൈസ് പ്രസിഡന്റുമായ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കനെ  'എ' ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ജനപക്ഷം നേതാവ് പി.സി ജോർജിൻ്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചർച്ചയ്ക്ക് എത്തിയതാണ് വാഴയ്ക്കനെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്ഷേപം. വാഴയ്ക്കനും യൂത്ത് കോൺഗ്രസ്(എ) പ്രവർത്തകരും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായും പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നും  റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം.

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഈരാറ്റുപേട്ടയിൽ പ്രാദേശിക ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടിൽ യോഗം ചേർന്നത്. ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പി.സി ജോർജിൻ്റെ യുഡിഎഫ് പ്രവേശനം ചർച്ചയിലിരിക്കെ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നത് ജോർജിന് പ്രദേശിക പിന്തുണ ഉറപ്പാക്കാനാണെന്നാണ് എ- ഗ്രൂപ്പ് പ്രവർത്തകർ ആരോപിച്ചത് . യോഗം കഴിഞ്ഞിറങ്ങിയ ജോസഫ് വാഴയ്ക്കന്റെ കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയും ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ വാഴയ്ക്കനൊപ്പമെത്തിയ പ്രവർത്തകനുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.
 
അതേ സമയം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്നും പി.സി ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ഡിസിസി അംഗവും ഐ ഗ്രൂപ്പ് യോഗ അദ്ധ്യക്ഷനുമായിരുന്ന പി.എച്ച് നൗഷാദ് പറഞ്ഞു. യുഡിഎഫിൽ ജോർജ് വേണ്ടെന്നുള്ളതാണ് തങ്ങളുടെ നിലപാടെന്നും  നൗഷാദ് പറയുന്നു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലുമൊരു മുന്നണിയിൽ കടക്കുമെന്നും ജനപക്ഷം പാർട്ടിയായി മുന്നണിയിൽ വരാനാണ് ഇഷ്ടമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ട പൂഞ്ഞാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ സ്വാധീനവും ജോർജിനുണ്ട്. ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തായ സ്ഥിതിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയ പിസി ജോർജ് യുഡിഎഫിൽ എത്തുന്നത് നല്ലതാണെന്ന ചിന്തയും ചില നേതാക്കളിൽ ഉടലെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധ സംഭവം ഉണ്ടായിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top