06
August 2020 - 6:46 pm IST

Download Our Mobile App

Kerala

Kottayam, Court Order, Latest News

ദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജയിലിലെ പെരുമാറ്റം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം

Published:05 July 2020

തിങ്കളാഴ്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ(60)യെ ആക്രമിച്ച് കൊലപ്പെടുത്തുകയും ഭർത്താവ് അബ്ദുൽ സാലിയെ(65) ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബിലാൽ.

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതികളെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വേളൂർ പാറപ്പാടം മാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലി(23)ന്റെ ജയിലിലെ പെരുമാറ്റം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകി. തിങ്കളാഴ്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ(60)യെ ആക്രമിച്ച് കൊലപ്പെടുത്തുകയും ഭർത്താവ് അബ്ദുൽ സാലിയെ(65) ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബിലാൽ.

പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു. വെള്ളിയാഴ്ച പ്രതി ഭാഗത്തിന്റെ വാദം കേട്ട കോടതി പ്രതിയുടെ ജയിലിലെ പെരുമാറ്റം പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിലാൽ നേരത്തെ തന്നെ മാനസിക രോഗത്തിന് ചികിത്സ നേടിയിട്ടുള്ളയാളാണെന്ന് വാദിച്ച പ്രതിഭാഗം ഇതിനായി മെഡിക്കൽ രേഖകളും കോടതിയിൽ ഹാജരാക്കി. രോഗത്തിന് ചികിത്സ തേടിയിരുന്നയാളുടെ മാനസികനില മെഡിക്കൽ ബോർഡിനെ ഉപയോഗിച്ച് പരിശോധിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.


വാർത്തകൾ

Sign up for Newsletter



top