06
August 2020 - 6:29 pm IST

Download Our Mobile App

Kerala

Jose K mani, Kerala Congress, Kottayam

മുൻ എംഎൽഎമാർ ഉൾപ്പെടെ ഒപ്പം വരാൻ ചർച്ചയിൽ; ജോസ് കെ മാണി

Published:05 July 2020

സ്കറിയ തോമസ് ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് വിഭാഗങ്ങൾ വരുമോ എന്ന ചോദ്യത്തിന് ഇത്തരത്തിലുള്ള പല നേതാക്കളും  വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ജോസിന്റെ മറുപടി.

കോട്ടയം: കേരള കോണ്‍ഗ്രസിനെ സ്‌നേഹിച്ച ഒരാള്‍ പോലും പാര്‍ട്ടി വിട്ടുപോയിട്ടില്ലെന്നും പലരും കേരളാ കോൺഗ്രസിലേക്കെത്താൻ ചർച്ച നടത്തുന്നുണ്ടെന്നും അതിൽ മുൻ എംഎൽഎമാർ ഉൾപ്പെടെയുണ്ടെന്നും ജോസ് കെ മാണി. സ്കറിയ തോമസ് ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് വിഭാഗങ്ങൾ വരുമോ എന്ന ചോദ്യത്തിന് ഇത്തരത്തിലുള്ള പല നേതാക്കളും  വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ജോസിന്റെ മറുപടി. പ്രാദേശിക വിഷയത്തിന്റെ പേരില്‍ യുഡിഎഫ് പുറത്താക്കിയ ശേഷം എല്ലാ മുന്നണികളും പാര്‍ട്ടിയുടെ കരുത്തുളള അടിത്തറയെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും  അഭിമാനിക്കുന്നുവെന്നും  ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസിനെ സ്നേഹിച്ച ഒരാൾപോലും പാർട്ടിയിൽ നിന്നും വിട്ടു പോയിട്ടില്ലെന്നും പോയവർ മറ്റു ചിന്താഗതിയുള്ളവരാണെന്നും യുഡിഎഫ് ശിഥിലമായി പോകുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ബുധനാഴ്ച ചേരുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മറ്റിയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിഷയമായിരിക്കും ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  


വാർത്തകൾ

Sign up for Newsletter



top