07
August 2020 - 12:04 am IST

Download Our Mobile App

Other news

Lin Dan, Badminton

തൂവൽ GOAT വിരമിച്ചു

Published:05 July 2020

ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നി​ടെ ലോ​ക ബാ​ഡ്മി​ന്‍റ​ണി​നെ അ​ട​ക്കി​ഭ​രി​ച്ച​ത് ഇ​വ​ര്‍ ര​ണ്ടു പേ​രു​മാ​യി​രു​ന്നു. ബാ​ഡ്മി​ന്‍റ​ണി​ലെ ക്ലാ​സി​ക്കോ​യെ​ന്നാ​ണ് ലി​ന്‍- ലീ ​പോ​രാ​ട്ടം വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.ക​രി​യ​റി​ന്‍റെ തു​ട​ക്ക കാ​ല​ത്ത് ബാ​ഡ് ബോ​യ് ഇ​മേ​ജു​ള്ള താ​ര​മാ​യി​രു​ന്നു ലി​ന്‍.

ബെ​യ്ജി​ങ്: ബാ​ഡ്മി​ന്‍റ​ണി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഇ​തി​ഹാ​സ താ​ര​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന ചൈ​ന​യു​ടെ ലി​ന്‍ ഡാ​ന്‍ വി​ര​മി​ച്ചു.   ര​ണ്ടു ത​വ​ണ ഒ​ളിം​പി​ക്സി​ല്‍ ചൈ​ന​യ്ക്കാ​യി സ്വ​ര്‍ണ​മെ​ഡ​ല്‍ കൊ​യ്തി​ട്ടു​ള്ള ലി​ന്‍ 36-ാം വ​യ​സ്സി​ലാ​ണ് റാ​ക്ക​റ്റ് താ​ഴെ വ​യ്ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. 2008ലെ ​ബെ​യ്ജി​ങ് ഒ​ളിം​പി​ക്സ്, 2012ലെ ​ല​ണ്ട​ന്‍ ഒ​ളിം​പി​ക്സ് എ​ന്നി​വ​യി​ലാ​ണ് അ​ദ്ദേ​ഹം സു​വ​ര്‍ണ​നേ​ട്ടം കൊ​യ്ത​ത്. അ​ടു​ത്ത വ​ര്‍ഷ​ത്തെ ടോ​ക്കി​യോ ഒ​ളിം​പി​ക്സി​ല്‍ മൂ​ന്നാം സ്വ​ര്‍ണ​മെ​ഡ​ലി​നാ​യി കാ​ത്തു​നി​ല്‍ക്കാ​തെ​യാ​ണ് ബാ​ഡ്മി​ന്‍റി​ണി​ലെ ഗോ​ട്ടെ​ന്ന​റി​യ​പ്പെ​ടു​ന്ന (Greatest of all time) ലി​ന്‍ ക​ളി മ​തി​യാ​ക്കി​യ​ത്.കോ​ര്‍ട്ടി​ല്‍ ത​ന്‍റെ ഏ​റ്റ​വും വ​ലി​യ എ​തി​രാ​ളി​യും പു​റ​ത്ത് അ​ടു​ത്ത സു​ഹൃ​ത്തു​മാ​യി​രു​ന്ന മ​ലേ​ഷ്യ​യു​ടെ സൂ​പ്പ​ര്‍ താ​രം ലീ ​ചോ​ങ് വെ​യ് വി​ര​മി​ച്ച് ഒ​രു വ​ര്‍ഷം മാ​ത്രം പി​ന്നി​ട​വെ​യാ​ണ് ലി​ന്നും വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. 

 ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നി​ടെ ലോ​ക ബാ​ഡ്മി​ന്‍റ​ണി​നെ അ​ട​ക്കി​ഭ​രി​ച്ച​ത് ഇ​വ​ര്‍ ര​ണ്ടു പേ​രു​മാ​യി​രു​ന്നു. ബാ​ഡ്മി​ന്‍റ​ണി​ലെ ക്ലാ​സി​ക്കോ​യെ​ന്നാ​ണ് ലി​ന്‍- ലീ ​പോ​രാ​ട്ടം വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.ക​രി​യ​റി​ന്‍റെ തു​ട​ക്ക കാ​ല​ത്ത് ബാ​ഡ് ബോ​യ് ഇ​മേ​ജു​ള്ള താ​ര​മാ​യി​രു​ന്നു ലി​ന്‍. താ​ര​ത്തി​ന്‍റെ ജീ​വി​ത​ശൈ​ലി​യും ശ​രീ​ര​ത്തി​ല്‍ പ​തി​പ്പി​ച്ച നി​ര​വ​ധി ടാ​റ്റു​ക​ളെ​മെ​ല്ലാ​മാ​യി​രു​ന്നു ഇ​തി​നു വ​ഴി വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ കോ​ര്‍ട്ടി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ വി​മ​ര്‍ശി​ച്ച​വ​രെ പോ​ലും ആ​രാ​ധ​ക​രാ​ക്കി മാ​റ്റാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. 

 ക​രി​യ​റി​ല്‍ 666 സിം​ഗി​ള്‍സ് കി​രീ​ട​ങ്ങ​ളാ​ണ് ലി​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തു കൂ​ടാ​തെ വേ​റെ​യും ഒ​രു​പി​ടി മെ​ഡ​ലു​ക​ള്‍ താ​രം കൈ​ക്ക​ലാ​ക്കി. കു​ടും​ബം, കോ​ച്ചു​മാ​ര്‍, ടീ​മം​ഗ​ങ്ങ​ള്‍, ആ​രാ​ധ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക​രി​യ​റി​ന്‍റെ ന​ല്ല സ​മ​യ​ത്തും മോ​ശം സ​മ​യ​ത്തും ത​നി​ക്കൊ​പ്പം നി​ന്ന​താ​യി ചൈ​ന​യി​ലെ പ്ര​ശ​സ്ത സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ വെ​യ്ബോ​യി​ല്‍ ലി​ന്‍ കു​റി​ച്ചു. ഓ​രോ നി​ര്‍ബ​ന്ധി​ത ചാ​ട്ട​വും വി​ജ​യ​ത്തോ​ടു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടാ​യി​രു​ന്നു. ഇ​ഷ്ട​പ്പെ​ടു​ന്ന ഈ ​സ്പോ​ര്‍ട്ടി​നു വേ​ണ്ടി എ​ല്ലാം സ​മ​ര്‍പ്പി​ച്ച​താ​യും സൂ​പ്പ​ര്‍ ഡാ​നെ​ന്നു ആ​രാ​ധ​ക​ര്‍ ഓ​മ​ന​പ്പേ​രി​ട്ട ലി​ന്‍ കു​റി​ച്ചു. ര​ണ്ടു ഒ​ളിം​പി​ക് മെ​ഡ​ലു​ക​ള്‍ മാ​ത്ര​മ​ല്ല അ​ഞ്ചു ത​വ​ണ ലോ​ക​ചാം​പ്യ​നു​ള്ള മെ​ഡ​ലും ലി​ന്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദീ​ര്‍ഘ​കാ​ലം ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ റാ​ങ്കി​ങി​ല്‍ ഒ​ന്നാം​സ്ഥാ​നം അ​ല​ങ്ക​രി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.  ടോ​ക്കി​യോ ഒ​ല്‍പി​ക്സി​ല്‍ കൂ​ടി മ​ല്‍സ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ലി​ന്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ കൊ​വി​ഡി​നെ തു​ട​ര്‍ന്ന് ഒ​ളിം​പി​ക്സ് അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു മാ​റ്റി​യ​തോ​ടെ ലി​ന്‍ വി​ര​മി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top