13
August 2020 - 1:05 pm IST

Download Our Mobile App

National

amarnath-yatra-pradhama-arti

അമർനാഥ് യാത്രയ്ക്കു തുടക്കം, പ്രഥമ ആരതിയർപ്പിച്ച് ഗവർണർ

Published:05 July 2020

ശ്രീ അമർനാഥ് ജി ക്ഷേത്ര ബോർഡ് എക്സിക്യൂട്ടിവ് ഓഫിസർ ബിപുൽ പഥക്, അഡീഷനൽ സിഇഒ എ.കെ. സോണി, ഡിവിഷനൽ കമ്മിഷണർ കശ്മീർ പാണ്ഡുരംഗ് കെ. പോൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആരതി. 

പ്രസാർ ഭാരതിയിൽ ദിവസവും പുലർച്ചെ മൂന്നിനും വൈകിട്ട് ഏഴിനും ആരതിച്ചടങ്ങുകൾ തത്സമയം

ശ്രീനഗർ: തെക്കൻ കശ്മീരിലെ പ്രശസ്തമായ അമർനാഥ് തീർഥയാത്രയ്ക്കു. ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ സി.ജി. മുർമു ഇന്നു രാവിലെ ഗുഹാക്ഷേത്രത്തിലെ ഹിമ ശിവലിംഗത്തിന് പ്രഥമ ആരതി സമർപ്പിച്ചു. ശ്രീ അമർനാഥ് ജി ക്ഷേത്ര ബോർഡ് എക്സിക്യൂട്ടിവ് ഓഫിസർ ബിപുൽ പഥക്, അഡീഷനൽ സിഇഒ എ.കെ. സോണി, ഡിവിഷനൽ കമ്മിഷണർ കശ്മീർ പാണ്ഡുരംഗ് കെ. പോൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആരതി. 

ജൂൺ 23ന് ആരംഭിക്കാനിരുന്ന തീർഥയാത്ര കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.  ഇത്തവണ ക്ഷേത്രത്തിലെ ആരതി ചടങ്ങുകൾ പ്രസാർഭാരതി തത്സമയം സംപ്രേഷണം ചെയ്യും. വിവിധ ദൂരദർശൻ ചാനലുകളിൽ പുലർച്ചെ മൂന്നിനും വൈകിട്ട് ഏഴിനുമാകും ആരതിയെന്ന് പ്രസാർ ഭാരതി സിഇഒ ശശിശേഖർ. ഓഗസ്റ്റ് മൂന്നു വരെ സംപ്രേഷണമുണ്ടാകും.

അതേസമയം, ഇത്തവണ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തീർഥാടകർക്കു നിയന്ത്രണമുണ്ട്. ദിവസം 500 പേരെ മാത്രമേ അനുവദിക്കൂ. സാധാരണ ഗതിയിൽ 60 ദിവസം നീളുന്ന തീർഥാടനം ഇത്തവണ 42 ദിവസമാക്കി ചുരുക്കി. കഴിഞ്ഞവർഷം കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിനോടനുബന്ധിച്ചും യാത്ര വെട്ടിച്ചുരുക്കിയിരുന്നു. പഹൽഗാമിൽ നിന്ന് അനന്ത് നാഗ് വഴിയും ബൽത്താൾ വഴിയുമുള്ള രണ്ടു റോഡുകളാണ് യാത്രയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. മുഴുവൻ തീർഥാടകർക്കും കൊവിഡ് 19 പരിശോധനയുണ്ടാകും.

ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ വടക്കുകിഴക്കായി അനന്ത്നാഗ് ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 3880 മീറ്റർ ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത.വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധന ആരംഭിക്കുകയും ചെയ്തത്. ഇന്നു രാജ്യത്തെ തന്നെ ഏറ്റവും  പ്രശസ്തമായ ഹൈന്ദവ തീർഥാടന കേന്ദ്രമാണ് അമർനാഥ്. ശിവൻ തന്‍റെ അമരത്വത്തിന്‍റെ രഹസ്യം പാർവതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമർനാഥിൽ വർഷത്തിൽ പ്രത്യേക സമയത്തു മാത്രമാണ് ശിവലിംഗം പ്രത്യക്ഷമാവുന്നത്.  ശ്രാവണ മാസത്തിലെ പൗർമി ദിനത്തിലാണത്രെ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ ആ ദിവസം ദർശനം നടത്തുന്നത് പ്രധാനമായി കരുതുന്നു.


വാർത്തകൾ

Sign up for Newsletter



top