10
August 2020 - 10:28 am IST

Download Our Mobile App

Flash News
Archives

National

TAJ MAHAL.jpg

താജ്മഹൽ നാളെ തുറക്കുമെന്ന് യു പി സർക്കാർ

Published:05 July 2020

താജിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ജില്ലാ ഭരണകൂട ഉദ്യോഗസ്ഥൻ

ആഗ്ര: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട താജ്മഹൽ നാളെ തുറക്കുമെന്ന് യു പി സർക്കാർ. മാസ്‌ക് നിർബന്ധമാക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്താണ് താജ്മഹൽ തുറക്കുന്നത്.  

ഒരു ദിവസം 5,000 സന്ദർശകരെ മാത്രമെ അനുവദിക്കു. രണ്ട് ഗ്രൂപ്പുകളായി മാത്രമായിരിക്കും സന്ദർശനം അനുദവിക്കു.  സാമൂഹിക അകലം മറ്റ് ആരോഗ്യ പ്രോട്ടോക്കോളുകൾ എന്നിവ നടപ്പാക്കുമെന്നും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അണുനശീകരണം നടത്തുമെന്ന് ടൂറിസം മന്ത്രി  വ്യക്തമാക്കി.  

ഇന്ത്യയിൽ കൊറോണ കേസ് വർധിക്കുന്ന സാഹചര്യത്തിലാണ് താജ്മഹലും മറ്റ് ചരിത്രസ്മാരകളും വിനോദസഞ്ചാരികൾക്കായി സർക്കാർ തുറന്ന് കൊടുക്കുന്നത്.
ഞായറാഴ്ച ഇന്ത്യയിൽ റെക്കോർഡ് കേസാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 24000കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് ആഗ്രയിലാണ്.

അതേസമയം താജിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ജില്ലാ ഭരണകൂട ഉദ്യോഗസ്ഥൻ പറയുന്നു. ഇത്തരം ഗുരുതരമായ സ്ഥിതി വിശേഷം നിലനിൽക്കുന്ന സമയത്താണ് സർക്കാർ താജ്മഹൽ തുറക്കാനൊരുങ്ങുന്നത്. താജിന് ചുറ്റുമുള്ള ഭാഗങ്ങളെല്ലാം അടച്ചിട്ടതിനാൽ ഇവിടെ സന്ദർശകരെ പ്രതിക്ഷിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ. 


വാർത്തകൾ

Sign up for Newsletter



top