06
August 2020 - 5:45 pm IST

Download Our Mobile App

Mollywood

JITHU JOSEPH.jpg

ദൃശ്യം 2 ഓഗസ്റ്റ് 17ന് തന്നെ ഷൂട്ടിങ് ആരംഭിക്കും: ജിത്തു ജോസഫ് 

Published:05 July 2020

നിർമാതാക്കൾ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണം. 
താനുൾപ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നതെന്നും സംവിധായകൻ. 

കൊച്ചി: ദൃശ്യം 2 ഓഗസ്റ്റ് 17ന് തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകൻ  ജിത്തു ജോസഫ്. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന് പറയുന്ന നിർമാതാക്കൾ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണം. 

മോഹൻലാൽ നായകനാകുന്ന ദൃശ്യം 2 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് എതിരല്ലെന്നും സിനിമ ഓഗസ്റ്റ് 17ന് തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നും ജിത്തു ജോസഫ് അറിയിച്ചിരിക്കുന്നത്.  താനുൾപ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡത്തിൽ മാറ്റമില്ലെങ്കിൽ ദൃശ്യം രണ്ട് ഓഗസ്റ്റ് പതിനേഴിനുതന്നെ ആരംഭിക്കും. ഇത് പറയുമ്പോൾ പുതിയ സിനിമകളുടെ ഷൂട്ടിങ് തുടങ്ങാതെ കൊവിഡ്കാല സിനിമ പ്രതിസന്ധി മാറില്ലെന്ന് വ്യക്തമാക്കുകയാണ് ജിത്തു ജോസഫ്. വലിയ നടന്മാരുടെ കയ്യിൽ പണമുണ്ടാകാം. സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മറിച്ചാണ്. പുതിയ സിനിമകൾ പാടില്ലെന്ന് പറയുന്ന നിർമാതാക്കൾ അത് തിരിച്ചറിയണം.

എല്ലാ സിനിമകളുടെയും റിലീസിങ് ഉൾപ്പെടെ കൂട്ടായി തീരുമാനിക്കാവുന്നതേയുള്ളു. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലവും സിനിമയുടെ ചെലവും കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തോട് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും യോജിപ്പുണ്ടെങ്കിലും പുതിയ സിനിമകൾ പാടില്ലെന്ന നിർമാതാക്കളുടെ തീരുമാനത്തോട് വിയോജിപ്പാണ്. ഇതിനിടയിലാണ് ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങും പ്രഖ്യാപിച്ചത്.
 


വാർത്തകൾ

Sign up for Newsletter



top