10
August 2020 - 10:01 am IST

Download Our Mobile App

Flash News
Archives

Mollywood

sanah

സന മൊയ്തൂട്ടി 'ആനന്ദകല്ല്യാണ'ത്തിലൂടെ മലയാളത്തൽ ആദ്യമായി ആലപിച്ച ഗാനം ചൊവ്വാഴ്ചയെത്തും

Published:05 July 2020

9 ന്(ചൊവ്വ) വൈകിട്ട് 6 മണിക്ക് ഫെയ്സ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്യുക.

പ്രശസ്ത ബോളിവുഡ് ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ഗാനം പ്രമുഖ നടനും, തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ പുറത്തുവിടും. 9 ന്(ചൊവ്വ) വൈകിട്ട് 6 മണിക്ക് ഫെയ്സ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്യുക. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാൻ നിർമ്മിച്ച് പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്  ആനന്ദകല്ല്യാണം. പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തില്‍ ഗായകന്‍ കെ. എസ് ഹരിശങ്കറിന്‍റെ കൂടെയാണ് സന പാടുന്നത്.

ഈ ഗാനത്തിന് രാജേഷ്ബാബു കെ  സംഗീതവും, നിഷാന്ത് കോടമന ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു. സന മൊയ്തൂട്ടിക്ക് പുറമെ പ്രമുഖ ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, നജീബ് അര്‍ഷാദ്, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ. സംഗീതം- രാജേഷ്ബാബു കെ,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്ദീന്‍.


വാർത്തകൾ

Sign up for Newsletter



top