07
August 2020 - 12:08 am IST

Download Our Mobile App

Analysis

Bank

പി​ടി​വിട്ട് എ​ന്‍പി​എ; അ​ന്തംവി​ട്ട് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​​ള്‍

Published:05 July 2020

സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ എ​ന്‍പി​എ എ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​ദു​ര​വ​സ്ഥ​യു​ടെ ആ​ഴം ഇ​നി​യും വി​ല​യി​രു​ത്താ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

കൊ​ച്ചി: രാ​ജ്യ​ത്തെ ചി​ല പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ക്ക് മാ​ര്‍ച്ച് പാ​ദ ഫ​ല​ങ്ങ​ള്‍ മി​ക​ച്ച​താ​യി​രു​ന്നെ​ങ്കി​ലും മൊ​ത്ത​ത്തി​ല്‍ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ നി​ഷ്‌​ക്രി​യ ആ​സ്തി​ക​ള്‍ കു​ത്ത​നെ​യാ​ണ് ഉ​യ​ര്‍ന്ന​ത്. സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ എ​ന്‍പി​എ എ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​ദു​ര​വ​സ്ഥ​യു​ടെ ആ​ഴം ഇ​നി​യും വി​ല​യി​രു​ത്താ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

തു​ട​ര്‍ച്ച​യാ​യി നി​ര​വ​ധി പാ​ദ​ങ്ങ​ളി​ല്‍ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ പാ​ദ​ത്തി​ല്‍ പ​ല പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും ലാ​ഭ​ത്തി​ലാ​യി​രു​ന്നു. എ​ങ്കി​ലും, പ​ന്ത്ര​ണ്ട് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ 5.47 ല​ക്ഷം കോ​ടി രൂ​പ​യു​ടെ മൊ​ത്തം എ​ന്‍പി​എ ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 19 സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ മോ​ശം വാ​യ്പാ കൂ​മ്പാ​ര​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വ​ലി​പ്പം വ​രു​മി​ത്. 2.04 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് അ​വ​രു​ടെ മൊ​ത്തം എ​ന്‍പി​എ. ഈ ​കാ​ല​യ​ള​വി​ല്‍ മ​റ്റ് ബാ​ങ്കു​ക​ളു​മാ​യി ല​യി​പ്പി​ച്ച ആ​റ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ പാ​ദ വ​ര്‍ഷ ഫ​ല​ങ്ങ​ള്‍ പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍  മോ​ശം ആ​സ്തി​ക​ളു​ടെ യ​ഥാ​ർ​ഥ മൂ​ല്യം വ​ള​രെ ഉ​യ​ര്‍ന്ന​താ​യി​രി​ക്കും.

കൊ​വി​ഡി​ന്‍റെ വ്യാ​പ​ന​വും അ​നു​ബ​ന്ധ ലോ​ക്ഡൗ​ണു​ക​ളും ബാ​ങ്കു​ക​ളു​ടെ പു​സ്ത​ക​ങ്ങ​ളി​ല്‍ സ​മ്മ​ര്‍ദം വ​ർ​ധി​പ്പി​ച്ച​തി​നാ​ല്‍ ഇ​നി​യും എ​ന്‍പി​എ ഉ​യ​രു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കോ​ര്‍പ്പ​റേ​റ്റ്, കോ​ര്‍പ്പ​റേ​റ്റ് ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ത്ത​വ​ണ സ​മ്മ​ര്‍ദ​ത്തി​ന്‍റെ പു​തി​യ ച​ക്രം വ​രാ​മെ​ന്ന് ഇ​ന്ത്യാ റേ​റ്റി​ങ്സ് അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ന്ത്യ​ന്‍ ബാ​ങ്ക്, കാ​ന​റ ബാ​ങ്ക് എ​ന്‍പി​എ​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. ചി​ല സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. സി​റ്റി യൂ​ണി​യ​ന്‍ ബാ​ങ്ക്, സി​എ​സ്ബി ബാ​ങ്ക്, ഡി​സി​ബി ബാ​ങ്ക് എ​ന്നി​വ​യു​ടെ മൊ​ത്തം എ​ന്‍പി​എ​ക​ള്‍ 2019 ഡി​സം​ബ​റി​നും 2020 മാ​ര്‍ച്ചി​നു​മി​ട​യി​ല്‍ 14-20 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ചു. ഇ​ന്‍ഡ​സ്ഇ​ന്‍ഡ് ബാ​ങ്കി​ന്‍റെ മൊ​ത്തം എ​ന്‍പി​എ 12.4 ശ​ത​മാ​നം ഉ​യ​ര്‍ന്നു.

കൊ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ര്‍ന്ന് രാ​ജ്യ​ത്ത് ഉ​ട​ലെ​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ കി​ട്ടാ​ക്ക​ടം ഉ​യ​രു​ന്ന​തോ​ടെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ മൂ​ല​ധ​ന ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ര​ണ്ടു വ​ര്‍ഷം കൊ​ണ്ട് 1.5 ല​ക്ഷം കോ​ടി മു​ത​ല്‍ 3.75 ല​ക്ഷം കോ​ടി വ​രെ രൂ​പ ക​ണ്ടെ​ത്തേ​ണ്ടി വ​രു​മെ​ന്ന് വി​വി​ധ റേ​റ്റി​ങ് ഏ​ജ​ന്‍സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ര്‍ഷം ബാ​ങ്കു​ക​ള്‍ക്ക് മൂ​ല​ധ​നം ന​ല്‍കു​ന്ന​തി​നാ​യി ബ​ജ​റ്റി​ല്‍ സ​ര്‍ക്കാ​ര്‍ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നി​ല്ല. ബാ​ങ്കു​ക​ള്‍ സ്വ​യം മൂ​ല​ധ​നം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശം.

ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം മൂ​ന്ന് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത് വാ​യ്പ​ക്കാ​ര്‍ക്ക് ആ​ശ്വാ​സം ന​ല്‍കു​മെ​ങ്കി​ലും ബാ​ങ്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. വി​വി​ധ ബാ​ങ്കു​ക​ള്‍ ന​ല്‍കു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, അ​വ​രു​ടെ കു​ടി​ശി​ക​യു​ള്ള വാ​യ്പ​ക​ളി​ല്‍ 25 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ മൊ​റ​ട്ടോ​റി​യ​ത്തി​ന് കീ​ഴി​ലാ​ണ്. സെ​പ്റ്റം​ബ​റി​ന് ശേ​ഷം നി​ഷ്‌​ക്രി​യ ആ​സ്തി നി​ല​വി​ലെ നി​ല​വാ​ര​മാ​യ 10 ല​ക്ഷം കോ​ടി​യി​ല്‍ നി​ന്ന് ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം മു​ന്‍നി​ര്‍ത്തി സ​ര്‍ക്കാ​രി​ല്‍ നി​ന്ന് പു​തി​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ പ്ര​തീ​ക്ഷ. കൊ​വി​ഡ് ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍ന്ന് വാ​യ്പാ തി​രി​ച്ച​ട​വി​ല്‍ തു​ട​ര്‍ച്ച​യാ​യി ആ​റു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം വ​രു​ന്ന​ത് ബാ​ങ്കു​ക​ളു​ടെ പ​ണ​ല​ഭ്യ​ത കു​റ​യാ​നി​ട​യാ​ക്കും. മാ​ത്ര​മ​ല്ല, വി​വി​ധ മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ കി​ട്ടാ​ക്ക​ട​വും ഉ​യ​രും. ഇ​തി​നാ​യി കൂ​ടു​ത​ല്‍ തു​ക വ​ക​യി​രു​ത്തേ​ണ്ടി വ​രു​ന്ന​താ​ണ് ബാ​ങ്കു​ക​ള്‍ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ബാ​ങ്കി​ങ് മേ​ഖ​ല​യ്ക്ക് ര​ണ്ടു വ​ര്‍ഷ​ത്തി​ന​കം 3.75 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന് ഫി​ച്ച് റേ​റ്റി​ങ്സ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. കി​ട്ടാ​ക്ക​ട​ത്തി​ല്‍ ര​ണ്ടു മു​ത​ല്‍ ആ​റു ശ​ത​മാ​നം വ​രെ വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നും ഇ​വ​ര്‍ വി​ല​യി​രു​ത്തു​ന്നു. അ​തേ​സ​മ​യം, ക്രെ​ഡി​റ്റ് സൂ​സി​ന്‍റെ മു​ന്‍ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ലെ ബാ​ങ്കി​ങ് മേ​ഖ​ല​യ്ക്ക് മൂ​ല​ധ​ന​മാ​യി ക​ണ്ടെ​ത്തേ​ണ്ടി​വ​രി​ക ഒ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ഇ​തി​ല്‍ 98,000 കോ​ടി രൂ​പ​യും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടേ​താ​യി​രി​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ക്ക് മൂ​ന്നു ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് മൂ​ല​ധ​ന​മാ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ​ത്. അ​തേ​സ​മ​യം കി​ട്ടാ​ക്ക​ടം വ​ര്‍ധി​ച്ച​തി​നാ​ല്‍ സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബാ​ങ്കു​ക​ള്‍ക്ക് ധ​ന​മ​ന്ത്രാ​ല​യം 1.5 ട്രി​ല്യ​ണ്‍ രൂ​പ ന​ല്‍കേ​ണ്ടി​വ​രു​മെ​ന്ന് ബാ​ങ്കി​ങ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ കി​ട്ടാ​ക്ക​ടം മൊ​ത്തം ആ​സ്തി​യു​ടെ 18-20 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്ന് വാ​ര്‍ത്ത ഏ​ജ​ന്‍സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു. സാ​മ്പ​ത്തി​ക വീ​ണ്ടെ​ടു​ക്ക​ലി​ന് വ​ള​രെ​യ​ധി​കം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് ആ​ഗോ​ള റേ​റ്റി​ങ് ഏ​ജ​ന്‍സി​ക​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ടു​ത്ത മൂ​ന്ന് സാ​മ്പ​ത്തി​ക വ​ര്‍ഷ​വും കൊ​വി​ഡി​നു മു​ന്‍പു​ണ്ടാ​യി​രു​ന്ന വ​ള​ര്‍ച്ച നി​ര​ക്കി​ലേ​ക്ക് ഇ​ന്ത്യ എ​ത്താ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് റേ​റ്റി​ങ് ഏ​ജ​ന്‍സി​യാ​യ ക്രി​സി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2020-21 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി വ​രു​മാ​നം അ​ഞ്ച് ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​താ​യും ഇ​ന്ത്യ​യു​ടെ ജി​ഡി​പി അ​വ​ലോ​ക​ന റി​പ്പോ​ര്‍ട്ടി​ല്‍ ക്രി​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.


വാർത്തകൾ

Sign up for Newsletter



top