06
August 2020 - 3:08 pm IST

Download Our Mobile App

Updates

Import

ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി താ​ഴേ​ക്ക്

Published:05 July 2020

അ​നി​ശ്ചി​ത​ത്വ​ത്തെ തു​ട​ർ​ന്ന് ചൈ​നീ​സ് ഇ​റ​ക്കു​മ​തി വ്യാ​പാ​രി​ക​ൾ ത​ന്നെ കു​റ​ച്ചി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലേ​ക്കു നേ​ര​ത്തേ ഓ​ർ​ഡ​ർ ന​ൽ​കി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​ൺ​സൈ​ൻ​മെ​ന്‍റ് ചൈ​നീ​സ് തു​റ​മു​ഖ​ങ്ങ​ളി​ൽ നി​ന്നു ക​പ്പ​ൽ ക​യ​റ്റു​ന്ന​തും ത​ത്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​ച്ചി: ചൈ​ന​യി​ൽ നി​ന്ന് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വും ക​സ്റ്റം​സ് ഡ്യൂ​ട്ടി വ​രു​മാ​ന​വും കു​റ​ഞ്ഞു. ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വി​പ​ണി​യി​ൽ ല​ഭ്യ​ത​യും കു​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​ന​ക​മാ​ണ് ഈ ​പ്ര​വ​ണ​ത എ​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ആ​യി​ട്ടി​ല്ല. കൊ​ച്ചി തു​റ​മു​ഖ​ത്ത് ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ര​വ് 30 ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​ഞ്ഞി​ട്ടു​ണ്ട്.

അ​നി​ശ്ചി​ത​ത്വ​ത്തെ തു​ട​ർ​ന്ന് ചൈ​നീ​സ് ഇ​റ​ക്കു​മ​തി വ്യാ​പാ​രി​ക​ൾ ത​ന്നെ കു​റ​ച്ചി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലേ​ക്കു നേ​ര​ത്തേ ഓ​ർ​ഡ​ർ ന​ൽ​കി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​ൺ​സൈ​ൻ​മെ​ന്‍റ് ചൈ​നീ​സ് തു​റ​മു​ഖ​ങ്ങ​ളി​ൽ നി​ന്നു ക​പ്പ​ൽ ക​യ​റ്റു​ന്ന​തും ത​ത്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ല​ക്‌​ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​റ​ക്കു​മ​തി​യി​ൽ വ​ലി​യൊ​രു ഭാ​ഗം. ടൈ​ലു​ക​ൾ, പ്ലൈ​വു​ഡ്, ഫ​ർ​ണി​ഷി​ങ് ഫാ​ബ്രി​ക്, റെ​ക്സി​ൻ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, സ്റ്റീ​ൽ– പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ, പേ​ന​യും പെ​ൻ സ്റ്റാ​ൻ​ഡും സ്കൂ​ൾ ബാ​ഗും പോ​ലു​ള്ള ജ​ന​റ​ൽ സ്റ്റോ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ചൈ​ന​യി​ൽ നി​ന്ന് എ​ത്തു​ന്നു​ണ്ട്. ഇ​വ​യി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 18 ശ​ത​മാ​നം ജി​എ​സ്ടി​യും 20 ശ​ത​മാ​നം ക​സ്റ്റം​സ് ഡ്യൂ​ട്ടി​യും ഉ​ൾ​പ്പെ​ടെ 40 ശ​ത​മാ​ന​ത്തോ​ളം ചു​ങ്ക​മു​ണ്ട്.

മ​റ്റു പ​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും 30 ശ​ത​മാ​ന​ത്തോ​ളം ചു​ങ്കം. ഈ ​വ​രു​മാ​ന​ത്തി​ലും ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ഇ​ടി​വു​ണ്ട്. അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​നു ശേ​ഷം 300 ചൈ​നീ​സ് ഇ​ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ചി​ല വാ​ണി​ജ്യ സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു.

മൊ​ബൈ​ൽ, ടാ​ബ്, ടി​വി: വി​ല കൂ​ടി
വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ത്യാ​വ​ശ്യ​മാ​യ​തോ​ടെ സ്മാ​ർ​ട്ട്ഫോ​ൺ, ടി​വി, ടാ​ബ്, ലാ​പ്ടോ​പ് തു​ട​ങ്ങി​യ​വ​യ്ക്ക് റെ​ക്കോ​ഡ് വി​ൽ​പ്പ​ന​യാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സം. ഇ​വ​യി​ൽ മി​ക്ക​തും ചൈ​നീ​സ് ഇ​റ​ക്കു​മ​തി​യോ ചൈ​നീ​സ് ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തോ ആ​ണ്. പാ​ശ്ചാ​ത്യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പോ​ലും ഉ​ള്ളി​ലു​ള്ള ഭാ​ഗ​ങ്ങ​ൾ മി​ക്ക​തും ചൈ​നീ​സ് നി​ർ​മി​ത​മാ​ണ്.

പ്ര​മു​ഖ ചൈ​നീ​സ് സ്മാ​ർ​ട്ട് ഫോ​ൺ, ടാ​ബ് ക​മ്പ​നി​ക​ളെ​ല്ലാം ത​ന്നെ ഇ​ന്ത്യ​യി​ൽ ഫാ​ക്റ്റ​റി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ മൈ​ക്രോ​ചി​പ്പു​ക​ളും മ​റ്റു പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളും ചൈ​ന​യി​ൽ​നി​ന്നു വ​ര​ണം. അ​തി​ൽ കു​റ​വു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​പ​ണി​യി​ൽ വി​ല കൂ​ടു​ക​യും ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പാ​ശ്ചാ​ത്യ ഉ​ത്പ​ന്ന​ങ്ങ​ളാ​ക​ട്ടെ കി​ട്ടാ​നു​മി​ല്ല.

6000 രൂ​പ​യ്ക്കു കി​ട്ടി​യി​രു​ന്ന ചെ​റി​യ ടി​വി​ക്ക് വി​ല 8500 രൂ​പ​യാ​യി. 20000 രൂ​പ​യ്ക്കു കി​ട്ടി​യി​രു​ന്ന ലാ​പ്ടോ​പ് 25000 രൂ​പ​യാ​യി. ഓ​ണ​ത്തേ​ക്കാ​ൾ ആ​വ​ശ്യ​ക്കാ​ർ ഇ​പ്പോ​ഴാ​ണെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ആ​രും ഡി​സ്ക്കൗ​ണ്ട് കൊ​ടു​ക്കു​ന്നു​മി​ല്ല. ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ ക്ലി​യ​ർ ചെ​യ്യാ​ൻ താ​മ​സം നേ​രി​ടു​ന്ന​തും പ്ര​ധാ​ന ഹ​ബു​ക​ളാ​യ മും​ബൈ​യി​ലും ചെ​ന്നൈ​യി​ലും തു​റ​മു​ഖ പ്ര​വ​ർ​ത്ത​നം കൊ​വി​ഡ് മൂ​ലം സാ​വ​ധാ​ന​ത്തി​ലാ​യ​തും സം​സ്ഥാ​നാ​ന​ന്ത​ര ഗ​താ​ഗ​ത​ത്തി​ലെ കാ​ല​താ​മ​സ​വു​മെ​ല്ലാം ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 1000 ടി​വി ഡ​ൽ​ഹി​യി​ൽ​നി​ന്നു വ​രു​ത്താ​ൻ 17 ദി​വ​സ​മാ​ണ് പ്ര​മു​ഖ ഡീ​ല​ർ​ക്കു വേ​ണ്ടി​വ​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top