10
August 2020 - 10:05 am IST

Download Our Mobile App

Flash News
Archives

Updates

Uber

ഊ​ബ​ര്‍ മും​ബൈ ഓ​ഫി​സ് പൂ​ട്ടി

Published:05 July 2020

ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി സേ​വ​ന​മേ​ഖ​ല​യി​ലെ രാ​ജ്യാ​ന്ത​ര ക​മ്പ​നി​യാ​യ ഊ​ബ​ര്‍ മും​ബൈ​യി​ലെ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടി. മെ​യ് മാ​സ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ നാ​ലി​ലൊ​ന്ന് ജീ​വ​ന​ക്കാ​രെ (600 ജീ​വ​ന​ക്കാ​ര്‍) പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ തീ​രു​മാ​ന​വും ഊ​ബ​ര്‍ പു​റ​ത്തു​വി​ട്ട​ത്.

മും​ബൈ: ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി സേ​വ​ന​മേ​ഖ​ല​യി​ലെ രാ​ജ്യാ​ന്ത​ര ക​മ്പ​നി​യാ​യ ഊ​ബ​ര്‍ മും​ബൈ​യി​ലെ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടി. മെ​യ് മാ​സ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ നാ​ലി​ലൊ​ന്ന് ജീ​വ​ന​ക്കാ​രെ (600 ജീ​വ​ന​ക്കാ​ര്‍) പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ തീ​രു​മാ​ന​വും ഊ​ബ​ര്‍ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടി​യാ​ലും ഊ​ബ​റി​ന്‍റെ മും​ബൈ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ലി​രു​ന്നാ​വും ജോ​ലി ചെ​യ്യു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ​ക്ഷെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​ല്‍ ഡി​സം​ബ​ര്‍ വ​രെ​യാ​ണ് ഇ​വ​ര്‍ക്ക് വ​ര്‍ക്ക് ഫ്രം ​ഹോം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഈ ​ജീ​വ​ന​ക്കാ​രെ അ​ടു​ത്ത വ​ര്‍ഷം മും​ബൈ​യി​ലെ മ​റ്റൊ​രു ഓ​ഫി​സി​ലേ​ക്ക് മാ​റ്റു​മോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. ലോ​ക​മെ​മ്പാ​ടു​മു​ള്ള 6,700 ജീ​വ​ന​ക്കാ​രെ ബാ​ധി​ച്ച ആ​ഗോ​ള ത​രം​താ​ഴ്ത്ത​ല്‍ ന​ട​പ​ടി​യാ​യി റൈ​ഡ് ഹെ​യ്‌​ലി​ങ് സ്ഥാ​പ​നം പ്ര​ഖ്യാ​പി​ച്ച്, ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഊ​ബ​റി​ന്‍റെ മും​ബൈ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി​യെ​ത്തു​ന്ന​ത്.

മെ​യി​ല്‍ ക​സ്റ്റ​മ​ര്‍ സ​ര്‍വീ​സ്, ഡ്രൈ​വ​ര്‍ അ​സി​സ്റ്റ​ന്‍സ്, ബി​സി​ന​സ് വി​ക​സ​നം, ലീ​ഗ​ല്‍ സ​പ്പോ​ര്‍ട്ട്, ന​യ​രൂ​പീ​ക​ര​ണം, ധ​ന​കാ​ര്യം, ന​യ​ങ്ങ​ള്‍, മാ​ര്‍ക്ക​റ്റി​ങ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ 600ഓ​ളം ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഇ​ന്ത്യ​യി​ലെ തൊ​ഴി​ല്‍ വെ​ട്ടി​ക്കു​റ​വി​ന് പു​റ​മെ, ആ​ഗോ​ള​ത​ല​ത്തി​ല്‍ റെ​ന്‍റ​ല്‍, ലീ​സ് അ​നു​ബ​ന്ധ ചെ​ല​വു​ക​ളും ക​മ്പ​നി വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​താ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. കൊ​വി​ഡ്-19​നെ തു​ട​ർ​ന്നു​ണ്ടാ​യ ബി​സി​ന​സ് ത​ട​സ​ങ്ങ​ള്‍ കാ​ര​ണം ഒ​രു ബി​ല്യ​ണ്‍ ഡോ​ള​റി​നെ ചെ​ല​വു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​യി ക​മ്പ​നി ഇ​തി​ന​കം പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്ന് ഊ​ബ​ര്‍ ക​മ്പ​നി വ​ക്താ​ക്ക​ള്‍ അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു.

2019 ജ​നു​വ​രി​യി​ല്‍ മി​ക​ച്ച ലാ​ഭ​ത്തി​ലാ​യി​രു​ന്ന ക​മ്പ​നി​ക​ള്‍ ലോ​ക്ഡൗ​ണോ​ടെ​യാ​ണ് ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു കു​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ കൊ​വി​ഡ് പ്ര​തി​സ​ന്ധി നി​ല​നി​ല്‍ക്കു​ക​യും പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ അ​ടു​പ്പം കു​റ​യു​ക​യും തു​ട​ര്‍ന്നാ​ല്‍ പ​ല ക​മ്പ​നി​ക​ളു​ടെ​യും ഇ​ന്ത്യ​യി​ലെ സാ​ന്നി​ധ്യം ത​ന്നെ പ​തി​യെ കു​റ​ഞ്ഞേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ല്‍ അ​തീ​വ സു​ര​ക്ഷ​യോ​ടെ യാ​ത്ര ചെ​യ്യാ​ന്‍ ജ​ന​ങ്ങ​ള്‍ക്ക് മാ​ര്‍ഗ​ങ്ങ​ളൊ​രു​ക്കു​ന്ന ഡി​സി​ന്‍ഫെ​ക്ഷ​നു​ള്‍പ്പെ​ടെ​യു​ള്ള പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍.


വാർത്തകൾ

Sign up for Newsletter



top