10
August 2020 - 11:01 am IST

Download Our Mobile App

Market

Bently

ബെ​ന്‍റ്‌ലി ബെ​ന്‍റെ​യ്ഗ 2021 പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചു

Published:05 July 2020

പു​തി​യ മോ​ഡ​ല്‍ 2021 ഓ​ടെ നി​ര​ത്തു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ബെ​ന്‍റെ​യ്ഗ​യു​ടെ ര​ണ്ടാം വ​ര​വ്.

മും​ബൈ: ബെ​ന്‍റ്‌ലിയു​ടെ എ​സ്‌‌​യു​വി മോ​ഡ​ലാ​യ ബെ​ന്‍റെ​യ്ഗ​യു​ടെ മു​ഖം മി​നു​ക്കി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ മോ​ഡ​ല്‍ 2021 ഓ​ടെ നി​ര​ത്തു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ത്യാ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലെ വേ​ഗ​രാ​ജാ​വ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ബെ​ന്‍റെ​യ്ഗ എ​സ്‌​യു​വി​യു​ടെ ആ​ദ്യ മു​ഖം മി​നു​ക്ക​ലാ​ണി​ത്.

4.2 ലി​റ്റ​ര്‍ ട​ര്‍ബോ​ചാ​ര്‍ജ്ഡ് വി8 ​പെ​ട്രോ​ള്‍ എ​ന്‍ജി​നാ​ണ് വാ​ഹ​ന​ത്തി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത്.‌ 542 ബി​എ​ച്ച്പി പ​വ​റും 770 എ​ന്‍എം ടോ​ര്‍ക്കു​മേ​കും. എ​ട്ട് സ്പീ​ഡ് ഓ​ട്ടൊ​മാ​റ്റി​ക് ആ​യി​രി​ക്കും ട്രാ​ന്‍സ്മി​ഷ​ന്‍. 4.5 സെ​ക്ക​ന്‍റി​ല്‍ പൂ​ജ്യ​ത്തി​ല്‍ നി​ന്ന് 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത കൈ​വ​രി​ക്കാ​ന്‍ ക​ഴി​യും. മു​ന്‍ മോ​ഡ​ലി​ല്‍ ആ​റ് ലി​റ്റ​ര്‍ ഡ​ബ്ല്യു12 എ​ന്‍ജി​നാ​ണ് ക​രു​ത്തേ​കി​യി​രു​ന്ന​ത്. നി​ര​വ​ധി മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ബെ​ന്‍റെ​യ്ഗ​യു​ടെ ര​ണ്ടാം വ​ര​വ്. പു​തി​യ ബെ​ന്‍റെ​യ്ഗ​യ്ക്ക് ബെ​ന്‍റ്‌ലി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ കോ​ണ്ടി​നെ​ന്‍റ​ല്‍ ജി​ടി, ഫ്‌​ളൈ​ങ് സ്പ​ര്‍ തു​ട​ങ്ങി​യ​വ​യോ​ട് സാ​മ്യ​മു​ള്ള ഡി​സൈ​നാ​ണ്. അ​ഗ്ര​സീ​വ് ഭാ​വ​മൊ​രു​ക്കു​ന്ന ബം​മ്പ​ര്‍, വ​ലി​യ മാ​ട്രി​ക്‌​സ് ക്രോ​മി​യം ഗ്രി​ല്ല്, ബെ​ന്‍റ്‌ലിയു​ടെ സി​ഗ്നേ​ച്ച​ര്‍ ഇ​ന്‍റ​ലി​ജ​ന്‍റ് എ​ല്‍ഇ​ടി ഹെ​ഡ്‌​ലാ​മ്പ് എ​ന്നി​ങ്ങ​നെ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ മോ​ഡ​ലി​ന് ല​ഭി​ക്കു​ന്ന​ത്.

ബെ​ന്‍റ്‌ലി ലോ​ഗോ​യു​ടെ ഡി​സൈ​നി​ലു​ള്ള എ​സി വെ​ന്‍റ്, കോ​ക്പി​റ്റ് മാ​തൃ​ക​യി​ലു​ള്ള സെ​ന്‍റ​ര്‍ ക​ണ്‍സോ​ണ്‍, വു​ഡ​ന്‍ പാ​ന​ലി​ങ്‌ ന​ല്‍കി​യി​ട്ടു​ള്ള​തു​മാ​യി ഡാ​ഷ്‌​ബോ​ര്‍ഡ്, പു​തു​താ​യി ഒ​രു​ങ്ങി​യ സീ​റ്റ്, ഡോ​ര്‍ പാ​ന​ല്‍, സ്റ്റി​യ​റി​ങ് വീ​ല്‍ എ​ന്നി​വ മു​ന്‍നി​ര​യേ​യും, വെ​ന്‍റി​ലേ​റ്റ​ഡ് സീ​റ്റും 100 എം​എം വ​രെ ലെ​ഗ്‌​റൂം പി​ന്‍നി​ര​യു​മാ​ണ് ഇ​ന്‍റീ​രി​യ​ർ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top