ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:05 July 2020
കൊച്ചി: ജില്ലയിൽ കൊവിഡ്–-19 ബാധിച്ച് ഒരാൾ മരിച്ചു. എറണാകുളം ടി ഡി റോഡിൽ വ്യപാരിയായ തോപ്പുംപ്പടി സ്വദേശി യൂസഫ് സൈഫുദ്ദീനാണ് (65) മരിച്ചത്. 28-നാണ് ഇദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദീർഘനാളായി പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ കോവിഡ് ന്യുമോണിയ സാരമായി ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനത്തെ ന്യുമോണിയ ബാധിച്ചതോടെ ഞായറാഴ്ച രാത്രി ഒമ്പതിന് മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ (58), മകൻ (26), മരുമകൾ (21), സ്ഥാപനത്തിലെ ജീവനക്കാരിയായ എളംകുന്നപ്പുഴ സ്വദേശിനി (22) എന്നിവർക്കും ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ചിരുന്നു.