06
August 2020 - 4:23 pm IST

Download Our Mobile App

Football

La Liga, Barcelona, Real Madrid

ബാഴ്‌സയ്ക്കും റയലിനും ജയം ; ലാലിഗയിൽ പോരാട്ടം സൂപ്പർ ഫിനിഷിലേക്ക്

Published:06 July 2020

വിയ്യ റയലിനെതിരേ 4-1ൻ്റെ കൂറ്റൻ ജയം നേടി ബാഴ്സലോണ കരുത്തുകാട്ടി. ബാഴ്സയുടെ മനോഹരമായ ടീം ഗെയിം കണ്ട മത്സരത്തിൽ മെസിയുടെ അസിസ്റ്റുകളാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ കിരീടപ്പോരാട്ടം ആവേശകരമായ അവസാനത്തിലേക്ക്  ഞായറാഴ്ച നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വിജയം. വിയ്യ റയലിനെതിരേ 4-1ൻ്റെ കൂറ്റൻ ജയം നേടി ബാഴ്സലോണ കരുത്തുകാട്ടി. ബാഴ്സയുടെ മനോഹരമായ ടീം ഗെയിം കണ്ട മത്സരത്തിൽ മെസിയുടെ അസിസ്റ്റുകളാണ് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. തന്നെ ആദ്യ ഇലവനിലിറക്കുന്നില്ലെന്ന അൻ്റോയിൽ ഗ്രീസ്മാൻ്റെ പരാതി തീർത്തു കൊണ്ട് അദ്ദേഹം ആദ്യ ഇലവനിലെത്തി, ഗോളും നേടി. അൻേറാണിയോ ഗ്രീസ്മാൻ, ലൂയി സുവാരസ്, അൻസു ഫാട്ടി എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്.

മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് അത്ലറ്റിക് ബിൽബാവോയെ 1-0ന് പരാജയപ്പെടുത്തി. നായകൻ സെർജിയോ റാമോസ് പെനാൽറ്റിയിലൂടെയാണ് റയലിനായി ഗോൾവല ചലിപ്പിച്ചത്. വിജയത്തോടെ റയൽ കിരീടത്തിന് ഒരു പടികൂടി അടുത്തിരിക്കുകയാണ്. ബാഴ്സയുടെ മത്സരത്തിന് മുമ്പ് റയലിന് 7 പോയിൻറ് ലീഡുണ്ടായിരുന്നു. എന്നാൽ ബാഴ്സ വിയ്യ റയലിനെ തകർത്തതോടെ ഇരുടീമുകളും തമ്മിൽ ഇനി നാല് പോയിൻ്റിൻ്റെ വ്യത്യാസമാണുള്ളത്

34 മത്സരങ്ങളിൽ നിന്ന് 77 പോയിൻ്റുമായാണ് റയൽ മാഡ്രിഡ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ബാഴ്സലോണയ്ക്ക് 34 മത്സരങ്ങളിൽ നിന്ന് 73 പോയിൻ്റാണുള്ളത്. 62 പോയിൻറുള്ള അത് ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും 57 പോയിൻ്റുള്ള സെവിയ്യ നാലാം സ്ഥാനത്തുമുണ്ട്.


വാർത്തകൾ

Sign up for Newsletter



top